കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഭിന്നശേഷിക്കാരുടെ വിവാഹ സംഗമം: ഏഴു പേര്‍ ഇണകളെ കണ്ടെത്തി, സംഗമത്തില്‍ എത്തിയത് 200 പേർ!

  • By Desk
Google Oneindia Malayalam News

വടകര: കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവര്‍ക്കായി സംഘടിപ്പിച്ച വിവാഹ ആലോചനാ സംഗമത്തില്‍ ഏഴു പേര്‍ ഇണകളെ കണ്ടെത്തി. മറ്റു നിരവധി പേര്‍ ആലോചനകള്‍ക്കായി വിവരങ്ങള്‍ പരസ്പരം കൈമാറി. ഭിന്നശേഷിക്കാരുടെ വിവാഹങ്ങള്‍ക്കു മുന്‍കൈയെടുക്കുന്ന മേരിസ്ട്രീറ്റ്.കോം ആണ് പൊരുത്തം എന്ന പേരില്‍ നെസ്റ്റൊ മാള്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ വിവാഹ ആലോചനാസംഗമം സംഘടിപ്പിച്ചത്. 200ഓളം അവിവാഹിതര്‍ സംഗമത്തില്‍ ജീവിതപങ്കാളിയെ തേടിയെത്തി.

മേരിസ്ട്രീറ്റ്.കോം സംഘടിപ്പിച്ച രണ്ടാമത്തെ സംഗമമാണ് വടകരയിലേത്. കേള്‍വിയും സംസാരശേഷിയും കുറവുള്ളവര്‍ക്കു മാത്രമായിരുന്നു ഇത്തവണത്തേത്. ഇനി കേരളത്തിലെ മറ്റു ജില്ലകളിലും വിവിധ ഭിന്നശേഷിക്കാര്‍ക്കായി സംഗമങ്ങള്‍ സംഘടിപ്പിക്കും. സംഗമത്തില്‍ പങ്കെടുത്താവര്‍ക്കും www.marrystreet.comല്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ഡയരക്റ്റര്‍ ടി.പി തസ്ലീം അറിയിച്ചു. സേവനം സൗജന്യമാണ്.

porutham-1

സംഗമം വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.ഐ നാസര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ജി. അനൂപ് കുമാര്‍, കെ.വി വിവേക്, ഇ.കെ വിനിഷ, അഫ്‌നാസ് അസീസ്, മുഹമ്മദ് റിഷാദ് ഇസ്മായില്‍, മുഹമ്മദ് ഇഖ്‌ലാസ് ഇഖ്ബാല്‍, വി. മഗീഷ്, ടി.എച്ച് തമീം, മുഹമ്മദ് ആസിഫ്, ഇ.കെ അനുമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kozhikode
English summary
physically challenged peoples marriage meet up in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X