കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി മുതല്‍ ചെ വരെ; കൂട്ടിന് ടീച്ചറും സച്ചിനും നെയ്മറും, മാസ്ക് വിപണി പിടിക്കാന്‍ താരമുഖങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വീടിന് പുറത്ത് ഇറങ്ങുന്നവര്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നുള്ളത്. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പോലീസ് നിയമനടപടിയും സ്വീകരിക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ മാസ്ക് വിപണിയിലും വലിയതോതിലുള്ള കച്ചവടമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേവലം ഒറ്റക്കളര്‍ തുണിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മലയാളികളുടെ മാസ്കുകള്‍ എന്നതാണ് ശ്രദ്ധേയം.

വിവിധ വർണങ്ങളിലും ഡിസൈനിലും തുടങ്ങി പ്രമുഖരുടെ ചിത്രങ്ങള്‍ പതിച്ച മാസ്ക്കുകൾവരെ വിപണിയില്‍ ലഭ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ചെഗുവേര വരെ മാസ്കുകളില്‍ തിളങ്ങി നില്‍ക്കുന്നു. മന്ത്രി കെ.കെ.ശൈലജ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, സച്ചിൻ തെൻഡുൽക്കർ, ഫുട്ബോൾ താരം നെയ്മർ തുടങ്ങിയവരുടെ ചിത്രങ്ങളിലും മാസ്കുകള്‍ ലഭ്യമാണ്. എല്ലാം കളര്‍ ചിത്രങ്ങളുമാണ്.

dd

മലബാറിലായത് കൊണ്ട് തന്നെ ഫുട്ബോള്‍ പ്രേമവും മാസ്കുകളില്‍ നിറയുന്നു. ഫുട്ബോൾ ക്ലബുകളുടെ പതാകകളുടെ നിരത്തിലുള്ള മാസ്കും ലഭ്യമാണ്. കുട്ടികളുടെ ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറ ബുജി, മിക്കി മൗസ് തുടങ്ങിയ ചിത്രങ്ങളുള്ള മാസ്ക്കുകളും ലഭ്യമാണ്. കഴുകി വീണ്ടും ഉപയോഗിക്കന്‍ പറ്റുന്നതാണ് ഇത്തരം മാസ്കുകള്‍.

കനത്ത മഴയിൽ മുങ്ങി തലസ്ഥാനം, കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകി, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു!കനത്ത മഴയിൽ മുങ്ങി തലസ്ഥാനം, കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകി, കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു!

 'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം 'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം

Kozhikode
English summary
Pinarayi, Shailaja, Kohli, Sachin; masks with celebrity face hits markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X