കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവോത്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി അധോലോക നായകനായെന്ന് പികെ കൃഷ്ണദാസ്

Google Oneindia Malayalam News

കോഴിക്കോട്: സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കളങ്കിതരായതിനാല്‍ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ നിയമസഭ പിരിച്ചുവിടണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഭരണഘടനാപദവി വഹിക്കുന്ന പ്രധാനപ്പെട്ട മൂന്നു പേരായ സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കളങ്കിതരായിരിക്കുകയാണ്.

1

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ട്. സ്പീക്കറുടെ വിദേശയാത്രകളില്‍ ദുരൂഹതയാണ്. നവോത്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി അധോലോക നായകനായിരിക്കുകയാണിപ്പോള്‍. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ ബന്ധങ്ങള്‍ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണ് എത്തുന്നത്. അഴിമതിക്കേസില്‍ പ്രതിപക്ഷനേതാവിനെതിരെയും അന്വേഷണം നടക്കുകയാണ്.

മിക്ക മന്ത്രിമാര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു നിയമസഭ തുടരുന്നത് കേരളത്തിലെ ജനാധിപത്യബോധത്തെയും രാഷ്ട്രീയബോധത്തെയും അപമാനിക്കലാണ്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തലാണ് ഉചിതം. ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് പിരിച്ചുവിടണമെന്നല്ല. ധാര്‍മ്മികമായി തുടരാന്‍ അര്‍ഹതയില്ലാത്തതുകൊണ്ട് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

സ്പീക്കറുടെ ദുരൂഹമായ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. സ്പീക്കര്‍ ഉള്‍പ്പെടെയുള്ള നിയമസഭാംഗങ്ങള്‍ വിദേശയാത്ര നടത്തുമ്പോള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. എന്നാല്‍ യാത്ര നടത്തിയത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെയാണ്. യാത്ര സുതാര്യമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല. യാത്രയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണം. വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ യാത്രകള്‍ നടത്തിയതിനെക്കുറിച്ച് ലോകസഭാ സെക്രട്ടറിയേറ്റ് 2018ല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

വിദേശകാര്യമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കത്ത്. സ്പീക്കറെ അടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫിന്റെ അധോലോക രാഷ്ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പിലുണ്ടാവും. എന്‍ഡിഎയും എന്‍ഡിഎ വിരുദ്ധ മുന്നണികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി മുന്നോട്ടുവെക്കുന്ന മാര്‍ക്സിസ്റ്റ് - കോണ്‍ഗ്രസ് മുക്ത കേരളം എന്ന മുദ്രാവാക്യം ഈ തെരഞ്ഞെടുപ്പില്‍ ജനം ഏറ്റെടുക്കും. അത് പ്രാവര്‍ത്തികമാക്കും. എന്‍ഡിഎ ചരിത്രവിജയം നേടുമ്പോള്‍ ഇടതു - വലതു മുന്നണികള്‍ ചരിത്രപരമായ പരാജയം ഏറ്റുവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
pinarayi trying to become a renaissance leader but ended as underworld leader says krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X