കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍ദ്രം മിഷന്‍; കോഴിക്കോട് ജില്ലയില്‍ 5 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Google Oneindia Malayalam News

കോഴിക്കോട് : ജില്ലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ഉദ്ഘാടനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ വാണിമേല്‍, മണിയൂര്‍, വില്ല്യാപ്പള്ളി, കിണാശ്ശേരി എന്നിവയുടേയും പയ്യോളിയില്‍ പുതുതായി ആരംഭിക്കുന്ന നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനമാണ് നടന്നത്.

കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് ഇടത് നിര്‍ദേശംകേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് ഇടത് നിര്‍ദേശം

ആരോഗ്യ-സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 1989ല്‍ ആരംഭിച്ച പരപ്പുപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയത്. ഇതോടെ ആശുപത്രിയിലെ ഒ.പി സമയം വൈകുന്നേരം 6 മണി വരെയായി ദീര്‍ഘിപ്പിക്കും. പുതുതായി ആരംഭിക്കുന്ന ലാബ് സൗകര്യം വൈകുന്നേരം 4മണി വരെ ലഭ്യമാകും. ഡോക്ടര്‍മാരെ കൂടാതെ ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകും. ശ്വാസകോശ രോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയവക്ക് ആഴ്ച്ചതോറും സ്‌പെഷ്യല്‍ ക്ലിനിക്കുകള്‍ നടത്തും.

pinarayi

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. എന്‍ആര്‍ എച്ച്എം ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതത്തില്‍ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നിന്നും 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ.കെ. വിജയന്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഇ.കെ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു .

അഷ്റഫ് കൊറ്റാല ചെയര്‍മാനും ടി. പ്രദീപ്കുമാര്‍ കണ്‍വീനറുമായ ആശുപത്രി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആശുപ്രതി പ്രവേശനകവാടം, ഡിജിറ്റല്‍ ബോര്‍ഡ് എന്നിവ ഉള്‍പ്പെടെ വിവിധ സാധനസാമഗ്രികകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
കോഴിക്കോട്; ആർദ്രം പദ്ധതിയിലൂടെ കോഴിക്കോട് ജില്ലയിൽ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ ഷീ-കോര്‍ണര്‍ കെട്ടിടം ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും ഒ.പി കെട്ടിടം ഉദ്ഘാടനം വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയനും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.സജിത, തൂണേരി ബ്ലോക്ക് വികസന കാര്യ ചെയര്‍മാന്‍ കെ.ചന്തു മാസ്റ്റര്‍, വാണിമേല്‍ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.പി.ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
pinarayi vijayan Inaugurated 5 Family Health Centers in Kozhikode District under aedrham Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X