• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്ന് പിണറായി

  • By Desk

കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത്പക്ഷത്തെ തോൽപ്പിക്കാനാണ് രാഹുൽഗാന്ധി കേരളത്തിലേക്ക് വരുന്നത്. ജയിക്കാൻ വേണ്ടിയാണ് ഇടത്പക്ഷം വയനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തിയത്. അത് ഓർത്ത് കൊള്ളണം. എൽഡിഎഫ് കോഴിക്കോട് ലോക്‌സഭാ സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലി കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'സുരേഷ് ഗോപി മോദിയുടെ അടിമയാണ്' സുരേഷ് ഗോപിയെ ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ കരാർ എന്നിവയിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടിൽ മത്സരിക്കാൻ എത്തിയ സഹചര്യത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണം. യുപിഎ ഗവൺമെന്റ് മുൻകൈ എടുത്താണ് ഗാഡ്ഗിൽ റിപ്പോർട്ട് വന്നത്. ആ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ഫലം. വയനാട് ഇല്ലാതായി എന്നതാണ്. കൃഷിക്കാരുടെ കൃഷിസ്ഥലങ്ങൾ ഇല്ലാതായി. ജനങ്ങൾക്ക് ആകമാനം എതിർപ്പുണ്ടായി. അവിടുത്തെ കർഷകരോട് തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറഞ്ഞ് വോട്ട് ചോദിക്കുമോ? പിണറായി ചോദിച്ചു.

കെപിസിസി പ്രസിഡന്റിന്റെ ഒരു പ്രസ്താവനയുണ്ടായി. ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുലിന് പിന്തുണ നൽകണം. അവസാനം അത് അംഗീകരിച്ചത് ബി.ജെ.പിയാണെന്ന് മാത്രം. വയനാട്ടിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. കേരളത്തിലെ ഇടത്പക്ഷം നിർണായക ശക്തിയാണ്. ആ മുന്നണിയാണ് വയനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തിയത്. ആരെങ്കിലും വരുന്നു എന്ന് കേട്ടൽ ഓടുന്നവരല്ല ഇടത്പക്ഷം.

ബിജെപിയെയും കേന്ദ്ര ഗവൺമെന്റിനേയും നയിക്കുന്നത് ആർഎസ്എസ് ആണ്. കേന്ദ്രസർക്കാർ എന്ത് ചെയ്യണമെന്ന് ആർഎസ്എസ് പറയും. രാജ്യത്തെ എല്ലാ ഉന്നതങ്ങളിലും ആർഎസ്എസ്സിനെ കുടിയിരുത്താനുള്ള ശ്രമമാണ് നടത്തിയത്. ഈ തിരഞ്ഞെടുപ്പിൽ മോദി അധികാരത്തിലെത്തിയാൽ ജനാധിപത്യ തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കും. ഇതിനെതിരെ ബദൽ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം.

മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രൻ, എ.കെ ശശീന്ദ്രൻ, എം പിമാരായ എം പി വീരേന്ദ്ര കുമാർ, എളമരം കരീം, എം എൽ എമാരായ വി കെ സി മമ്മദ്‌കോയ, പി ടി എ റഹിം, സി കെ നാണു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി പി ഐ സംസ്ഥാന എക്‌സി.അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി വി ബാലൻ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ, എം നാരായണൻ, കെ ജി പങ്കജാക്ഷൻ, മുക്കം മുഹമ്മദ്, അഡ്വ: പി എ മുഹമ്മദ് റിയാസ്, പി കെ നാസർ, പി വി മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
pinarayi vijayan's statement about ldf's strenghth in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more