കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

Google Oneindia Malayalam News

കോഴിക്കോട്; ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം ജോസ് കെ മാണിയും പിജെ ജോസഫ് വിഭാഗവും തമ്മിലാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ജോസഫ് വിഭാഗവുമായി തല്ലി പിരിഞ്ഞ് ജോസ് പക്ഷം മുന്നണി വിട്ടത്. എന്ത് വിലകൊടുത്തും ജോസിനും എൽഡിഎഫിനും മറുപടി നൽകുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് പിജെ ജോസഫ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചിടി നൽകി പാർട്ടിയിൽ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുകയാണ്.. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ചോർച്ച തുടരുന്നു

ചോർച്ച തുടരുന്നു

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ജോസ് പക്ഷത്ത് നിന്ന് കൂട്ടകൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്നായിരുന്നു പിജെ ജോസഫ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷ അസ്ഥാനത്തായി.ഇതോടെ അതൃപ്തരെ ചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ജോസഫ് പക്ഷം.

ജോസ് പക്ഷത്ത് നിന്ന്

ജോസ് പക്ഷത്ത് നിന്ന്

ഇതിനോടകം ജോസഫ് എം പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, ഇജെ അഗസ്തി എന്നിങ്ങനെ നിരവധി നേതാക്കളെ ജോസ് കെ മാണി പക്ഷത്ത് നിർത്തി അടർത്തിയെടുക്കാൻ ജോസഫ് പക്ഷത്തിന് സാധിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾക്കപ്പുറം പ്രാദേശിക തലത്തിലും ജോസ് പക്ഷം ചോർച്ച നേരിട്ടിരുന്നു

സിപിഎമ്മിലേക്ക്

സിപിഎമ്മിലേക്ക്

അതേസമയം ജോസ് പക്ഷത്ത് നിന്ന് മാത്രമല്ല ജോസഫ് പക്ഷത്ത് നിന്നും നേതാക്കൾ കൂട്ടത്തോടെ കൂറുമാറിയിരിക്കുകയാണ്. എന്നാൽ ജോസ് വിഭാഗത്തിലേക്ക് അല്ലെന്ന് മാത്രം. സിപിഎമ്മിലേക്കാണ് കോഴിക്കോട് ജോസഫ് വിഭാഗം നേതാക്കൾ ചേക്കേറിയിരിക്കുന്നത്.

പാർട്ടി വിട്ടവർ

പാർട്ടി വിട്ടവർ

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരുമാണ് കേരളാ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗം ടികെ അത്തിയത്ത്, യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് ഷംസു അസ്മാസ് എന്നിവരാണ് പാർട്ടി വിട്ടത്.

90 ഓളം പേർ

90 ഓളം പേർ

കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന കൊടുവള്ളി കുഞ്ഞമ്മദ് അധികാരിയുടെ മകനാണ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന ടികെ അത്തിയത്ത്.
യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷംസു അസ്മാസ്, നേതാക്കളായ സിദ്ധീഖ് കോതൂര്‍, അഹമ്മദ് കുട്ടി ഒതയോത്ത്, അബൂബക്കര്‍ പട്ടിണിക്കര, മുനീര്‍ പി സി, ബഷീര്‍ കോതൂര്‍, ഷമീര്‍, ഷഫീഖ് എന്നിവർ ഉള‍്പ്പെടെ 90 പേരാണ് പാർട്ടി വിട്ടെത്തിയത്.

ജോസ് വിഭാഗത്തിൽ നിന്നും

ജോസ് വിഭാഗത്തിൽ നിന്നും

സംസ്ഥാന-ദേശീയ തലത്തിൽ സി പി എമ്മിന്റെ പ്രസക്തി ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ടി കെ അത്തിയത്ത് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ജോസ് വിഭാഗത്തിൽ നിന്ന് മുതിർന്ന നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിരുന്നു.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ പൂതക്കുഴിയായിരുന്നു പാർട്ടി വിട്ടത്.

കൂടുതൽ പേർ

കൂടുതൽ പേർ

കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ പ്രതിഷേധിച്ചായിരുന്നു തിരുമാനം. കേള കോൺഗ്രസിന്റെ രൂപീകരണ കാലം മുതൽ പാർട്ടി അംഗമായിരുന്നു ജോൺ.അതേസമയം തിരഞ്ഞെടുപ്പ് അടുക്കവെ കൂടുതൽ പേർ ജോസ് -ജോസഫ് വിഭാഗങ്ങളിൽ നിന്ന് കൂടുമാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മുന്നോക്ക സംവരണം; ലീഗിനോട് 4 ചോദ്യങ്ങളുമായി ജലീൽ..അന്നത്തെ പിന്തുണ എന്തിന്റെ പേരിലായിരുന്നുമുന്നോക്ക സംവരണം; ലീഗിനോട് 4 ചോദ്യങ്ങളുമായി ജലീൽ..അന്നത്തെ പിന്തുണ എന്തിന്റെ പേരിലായിരുന്നു

'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ

യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്യുഡിഎഫ് സർക്കാർ പണമെടുത്തപോലയല്ല ഇത്; കിഫ്ബിക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ ജോർജ്

Kozhikode
English summary
PJ joseph faction leaders joined CPM in calicut just before local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X