കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മഞ്ചേശ്വരത്ത് കണക്ക് കൂട്ടലുകള്‍ തെറ്റിച്ച കുഞ്ഞാലിക്കുട്ടി കുട്ടനാട്ടിലും ചവറയിലും കരുത്ത് പകരും'

Google Oneindia Malayalam News

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് ഉറുപ്പിച്ച് മുസ്ലിം ലീഗ്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലീം ലീഗ് പികെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവിനെ സ്വാഗതം ചെയ്തുകൊണ്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ചുമതല കുഞ്ഞാലിക്കുട്ടി

ചുമതല കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്‍കിയതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ദുർഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തിൽ സംശയമില്ലെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്

യുഡിഎഫ് ഉറപ്പായും തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച തെരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമറിയുന്നത് കൊണ്ട് യുഡിഎഫ് ക്യാമ്പിലും അൽപം ആശങ്കയുണ്ടായിരുന്നു.

 പൂർണ്ണ ചുമതല

പൂർണ്ണ ചുമതല

ആ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പൂർണ്ണ ചുമതല സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏൽപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും ഏറ്റവും താഴെ തട്ടിൽ വരെ നടക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. ബൂത്ത് തലം വരെ നേതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ കൃത്യമായി വീതിച്ചു നൽകി.

ഉപതെരഞ്ഞെടുപ്പില്‍

ഉപതെരഞ്ഞെടുപ്പില്‍

റിസൽട്ട് വന്നപ്പോൾ രാഷ്ട്രീയ പ്രവാചകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. യു.ഡി.എഫ് ഉജ്ജ്വലമായി വിജയിച്ചു.കേരളത്തിൽ ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തദ്ധേശ തെരഞ്ഞെടുപ്പ്, ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഏതാനും മാസത്തിനുള്ളിൽ കേരളം അഭിമുഖീകരിക്കാനിരിക്കുകയാണ്.

കരുത്തു പകരും

കരുത്തു പകരും

ഇത്തരമൊരു സന്ദർഭത്തിലാണ് പാർട്ടി അധ്യക്ഷൻ കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബിന് ചുമതല നൽകുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ദുർഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തിൽ സംശയമില്ല.

ആശംസിക്കുന്നു

ആശംസിക്കുന്നു

ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന് കൂടുതൽ ഉത്തരവാദിത്തങ്ങളും പാർട്ടി ഏൽപ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാൻ ബഷീർ സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.

 രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? പ്രതികരിച്ച് താരം, യാതാര്‍ത്ഥ്യം ഇങ്ങനെ.. രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? പ്രതികരിച്ച് താരം, യാതാര്‍ത്ഥ്യം ഇങ്ങനെ..

Kozhikode
English summary
pk firos about pk kunhalikutty's returns to kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X