• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോടിയേരിയെ കെ.ടി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നു, സ്വന്തം സ്റ്റാഫിനെ ഭീഷണിപ്പെടുത്തുന്നു: പി.കെ ഫിറോസ്‌

  • By Desk

കോഴിക്കോട്: ബന്ധുനിയമന വിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അന്വേഷണം പ്രഖ്യാപിച്ചാൽ കോടിയേരി മുൻകൈയെടുത്തു നടത്തിയ ചില നിയമനങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് കെ.ടി ജലീൽ ഭീഷണിപ്പെടുത്തുന്നു. അതിനാൽ യൂത്ത് ലീഗ് വിജിലൻസിനു നൽകിയ പരാതിയിൽ 3 മാസമായിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നില്ല. വിവരം ചോരുന്നുവെന്ന് പറഞ്ഞ് തന്റെ മന്ത്രിയുടെ സ്റ്റാഫിനെതന്നെയും മന്ത്രി യോഗം വിളിച്ചുകൂട്ടി ഭീഷണിപ്പെടുത്തിയെന്നും പി.കെ ഫിറോസ് പറഞ്ഞു.
ശബരിമല യുവതിപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു

കെ.ടി ജലീല്‍ തന്റെ ബന്ധുവായ കെ.ടി അദീബിനെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വന്തം വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2018 നവമ്പര്‍ 3ന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവമ്പര്‍ 28ന് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പരാതി നല്‍കി മൂന്നു മാസമായിട്ടും എന്തു കൊണ്ടാണ്് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന്് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം.

pkfiroz2-1536149441-1

യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കോടതിയില്‍ പോകുമെന്ന് ഭയമുള്ളതു കൊണ്ട് മന:പൂര്‍വ്വം കാലതാമസം വരുത്തുന്നതിന് വേണ്ടിയാണ് വിജിലന്‍സ് മറുപടി നല്‍കാത്തത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും വിജിലന്‍സിന് വിമര്‍ശനം ഏല്‍ക്കേണ്ടി വരുമെന്നും ഭയക്കുന്നത് കൊണ്ടാണ് അമ്പേഷണം പ്രഖ്യാപിക്കാത്തത്. ഇക്കാരണമല്ലെങ്കില്‍ മറ്റെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയോ സി.പി.എമ്മിനെയോ ബ്ലാക്ക്‌മെയില്‍ ചെയ്യുുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മന്ത്രിസഭ യോഗം പോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളതെന്ന് തുറന്ന് പറയാന്‍ കാനം രാജേന്ദ്രന്‍ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കോഴിക്കോട് മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
എം കെ രാഘവൻ ഐ എൻ സി വിജയി 3,97,615 42% 16,883
എ.വിജയരാഘവൻ സി പി എം രണ്ടാമൻ 3,80,732 41% 0
2009
എം.കെ. രാഘവൻ ഐ എൻ സി വിജയി 3,42,309 43% 838
അഡ്വ. പി.എ. മുഹമ്മദ് റിയാസ് സി പി എം രണ്ടാമൻ 3,41,471 43% 0
1971
ഇബ്രാഹിം സുലൈമാൻ സേട്ട് എം യു എൽ വിജയി 1,95,206 54% 72,076
പാലാട്ട് കുഞ്ഞി കോയ ഐ എൻ ഡി രണ്ടാമൻ 1,23,130 34% 0
1967
ഇ എസ്. സേട്ട് എം യു എൽ വിജയി 2,15,136 58% 81,873
എൻ. കെ. എസ്. നായർ ഐ എൻ സി രണ്ടാമൻ 1,33,263 36% 0
1962
സി എച്ച്. മുഹമ്മദ് കോയ എം എൽ വിജയി 1,04,277 34% 763
എച്ച്. മഞ്ജുനാഥ റാവു സി പി ഐ രണ്ടാമൻ 1,03,514 34% 0
1957
കുട്ടിക്കൃഷ്ണൻ നായർ ഐ എൻ സി വിജയി 1,03,492 39% 13,942
സീത്തി സാഹിബ് കോട്ടപുരത്ത് ഐ എൻ ഡി രണ്ടാമൻ 89,550 33% 0
Kozhikode

English summary
Pk firos against kt jaleel on kodiyeri issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more