കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മുകാരനെന്ത് ഭരണഘടന? രൂക്ഷ വിമര്‍ശനവുമായി പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: ഭരണഘടനെ അധിക്ഷേപിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. അദ്ദേഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സജി ചെറിയാനില്‍ നിന്ന് പ്രതികരണം തേടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിക്കെതിരായ പ്രതികരണവുമായി രംഗത്തുവന്നു.

പ്രതിഷേധം ശക്തമായതോടെ സജി ചെറിയാന്‍ പ്രതികരിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും അതിന് കാരണമായതിനാല്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം അവിടെ അവസാനിക്കുന്നില്ല. നിയമ നടപടികള്‍ ഒരു ഭാഗത്ത് ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. സിപിഎമ്മുകാരനെന്ത് ഭരണഘടന എന്ന് അദ്ദേഹം ചോദിക്കുന്നു. പികെ ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ...

p

സി.പി.എമ്മുകാരനെന്ത് ഭരണഘടന!

കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യം സ്വപ്‌നം കണ്ട് എന്നും ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സി.പി.എമ്മുകാരനെന്ത് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും?! സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള കല്‍ക്കത്ത തീസീസ് ഒക്കെ തല്‍ക്കാലം മാറ്റി വെച്ച ഒന്നാണെന്നല്ലേ സജി ചെറിയാന്റെ പ്രസ്താവനയിലൂടെ മനസ്സിലാക്കാനാവുന്നത്.

എന്തൊക്കെ പറഞ്ഞാലും ലോകത്തിനു മുന്നില്‍ ഇന്ത്യക്കുള്ള അഭിമാനമാണ് ഭരണഘടന. അതൊരു സുപ്രഭാതത്തില്‍ നാലുപേരിരുന്നു ഒരു ലോഡ് പേപ്പറും മഷിയും ഇറക്കി വൈകുന്നേരം ആവുമ്പോഴേക്ക് എഴുതിത്തീര്‍ത്ത ചിന്ത വാരികയല്ല. എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് എല്ലാവരെയും കേട്ട് ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഡിബേറ്റ് ചെയ്ത് വര്‍ഷങ്ങള്‍ എടുത്ത് രൂപകല്‍പ്പന ചെയ്ത പരമോന്നത ന്യായ പുസ്തകമാണ്.

കോഴിക്കോട് വച്ചുണ്ടായ അനുഭവം ഞെട്ടിച്ചു; എന്റെ മകന്റെ പ്രായമേയുള്ളൂ... നടി ചാര്‍മിള പറയുന്നുകോഴിക്കോട് വച്ചുണ്ടായ അനുഭവം ഞെട്ടിച്ചു; എന്റെ മകന്റെ പ്രായമേയുള്ളൂ... നടി ചാര്‍മിള പറയുന്നു

സംഘ് പരിവാര്‍ രാജ്യം ഭരിക്കുമ്പോള്‍ നമ്മുടെ അവസാനത്തെ പ്രതീക്ഷ ഇപ്പോഴും ഭരണഘടനയിലല്ലേ. ഇതിന്റെ അന്തഃസത്ത തകര്‍ക്കാനല്ലേ സംഘ് പരിവാര്‍ ആവതും ശ്രമിക്കുന്നത്. അത് തടയാന്‍ ഈ നാട്ടിലെ ഏറ്റവും ദുര്‍ബലനായ മനുഷ്യന്‍ പോലും വേച്ചു വേച്ചു നടന്ന് തെരുവിലിറങ്ങി തന്റെ ക്ഷീണിച്ച കൈകള്‍ പാതിയുയര്‍ത്തി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഈ കാലത്ത് മന്ത്രി സജി ചെറിയാന്റെ ഭാഷ്യം ആരെയാണ് സഹായിക്കുക? ഈ രണ്ട് കൂട്ടരും നാടിനാപത്താണ് എന്ന് പറഞ്ഞ മണ്‍മറഞ്ഞു പോയവര്‍ എത്ര മഹത്തുക്കള്‍.

Kozhikode
English summary
PK Firos Against Minister Saji Cheriyan Over His Constitution Comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X