Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് മെമ്പറെ പോലും സ്വപ്നം കാണാത്ത ആ പാർട്ടിക്ക് മന്ത്രിമാരും മുഖ്യമന്ത്രിയുണ്ടായി: കുറിപ്പ്

കോഴിക്കോട്: മുസ്ലിം ലീഗിന്‍റെ 73-ാം ജന്മദിനത്തില്‍ കുറിപ്പുമായി പികെ ഫിറോസ്. വിമർശനങ്ങളും പരിഹാസവും ഒത്തിരി അനുഭവിച്ചു. വർഗീയവാദികളെന്ന ചാപ്പ പതിക്കാൻ ശ്രമിച്ചു. അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു. അവകാശങ്ങളെ കുറിച്ച് ശബ്ദിക്കരുതെന്ന് പറഞ്ഞു. എന്നാൽ അവഗണിക്കേണ്ടതിനെ അവഗണിച്ചും നേരിടേണ്ടതിനെ നേരിട്ടും തിരുത്തേണ്ടതിനെ തിരുത്തിയും പാർട്ടി മുന്നോട്ടു പോയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മാർച്ച് 10, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനത്തിന്റെ കൊടിക്കൂറ ആകാശത്ത് പാറിപ്പറക്കാൻ തുടങ്ങിയിട്ട് 73 വർഷമായി. വിമർശനങ്ങളും പരിഹാസവും ഒത്തിരി അനുഭവിച്ചു. വർഗീയവാദികളെന്ന ചാപ്പ പതിക്കാൻ ശ്രമിച്ചു. അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു. അവകാശങ്ങളെ കുറിച്ച് ശബ്ദിക്കരുതെന്ന് പറഞ്ഞു. എന്നാൽ അവഗണിക്കേണ്ടതിനെ അവഗണിച്ചും നേരിടേണ്ടതിനെ നേരിട്ടും തിരുത്തേണ്ടതിനെ തിരുത്തിയും പാർട്ടി മുന്നോട്ടു പോയി.
ലീഗിന് വിമർശകർ എക്കാലവുമുണ്ടായിരുന്നു.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

pkfiros-

ഖാഇദെമില്ലെത്തിനെയും ബാഫഖിതങ്ങളെയും സീതി സാഹിബിനെയുമൊന്നും അവർ വെറുതെ വിട്ടില്ല. അവരുടെ കാല ശേഷം അവർ ശരിയായിരുന്നുവെന്നും സി.എച്ചിന്റെ ലീഗാണ് കുഴപ്പമെന്ന് പറഞ്ഞു. സി എച്ചിന് ശേഷം സി എച്ച് ശരിയായിരുന്നുവെന്നും ശിഹാബ് തങ്ങളുടെ കാലത്തെ നേതൃത്വമാണ് പ്രശ്നമെന്ന് പറഞ്ഞു. ശിഹാബ് തങ്ങൾക്ക് ശേഷം തങ്ങൾ ശരിയായിരുന്നുവെന്നും ഇപ്പോഴത്തെ നേതൃത്വമാണ് തെറ്റുകാർ എന്ന് പറഞ്ഞു. കാര്യം വ്യക്തമാണ്. അരിശം ഏതെങ്കിലും വ്യക്തിയോടായിരുന്നില്ല, പ്രസ്ഥാനത്തോടായിരുന്നു.

ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിലപാടുകളിൽ അൽപമൊക്കെ വെള്ളം ചേർക്കാമെന്ന് ചിലർ ഉപദേശിച്ചു. മറ്റു 'ചിലർ' കേരളത്തിന്റെ പുറത്ത് ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതു പോലെ വൈകാരികമായി സമുദായത്തെ സംഘടിപ്പിക്കണമെന്ന് പറഞ്ഞു. എന്നാൽ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നാലും നിലപാടിൽ മാറ്റം വരുത്തില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചു.

സിംപിൾ ലുക്കിൽ കൃതി ഷെട്ടി- ചിത്രങ്ങൾ കാണാം

പഞ്ചായത്ത് മെമ്പറെ പോലും സ്വപ്നം കാണാത്ത ആ പാർട്ടിക്ക് മന്ത്രിമാരുണ്ടായി. മുഖ്യമന്ത്രിയുണ്ടായി. പാക്കിസ്ഥാനിലേക്ക് പോയ്ക്കോളൂ എന്ന് കേട്ട് കേട്ട് അരക്ഷിത ബോധത്തിലാണ്ട ഒരു സമുദായത്തിന്റെ പ്രതിനിധി ആ രാജ്യത്ത് കേന്ദ്രമന്ത്രിയായി. വിദേശ രാജ്യങ്ങളിൽ ആ രാജ്യത്തിന് വേണ്ടി വീറോടെ ശബ്ദിച്ചു.

അവർ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു. എന്നാൽ അന്യന്റെ അവകാശങ്ങൾ കവർന്നില്ല. സ്വന്തം അവകാശങ്ങൾ ആർക്കും വിട്ടു കൊടുത്തതുമില്ല. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസത്തോട് മുഖം തിരിച്ച് നിന്ന സമുദായത്തിന് അവർ വിദ്യ നൽകി. അതിനായി സ്കൂളുകൾ പണിതു. കോളേജുകളും സർവകലാശാലകളുമുണ്ടാക്കി.
കാച്ചിത്തുണിയുടുത്ത മാപ്പിളക്കുട്ടികൾ വിദ്യ നേടിയാൽ ഹരിത പതാകയേന്താൻ ആളുണ്ടാവില്ലെന്ന് എതിരാളികൾ പരിഹസിച്ചു. അത്തരം രാഷ്ട്രീയ പ്രവാചകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് അവരാ കൊടി ഹൃദയത്തിൽ ചേർത്തു പിടിച്ചു.

അത് കേവലമൊരു പാർട്ടിയായിരുന്നില്ല. ഒരാത്മ വിശ്വാസത്തിന്റെ പേരായിരുന്നു. സുരക്ഷിത ബോധം നൽകിയ പ്രത്യയ ശാസ്ത്രമായിരുന്നു. തലമുറകൾ അനുഭവിച്ച ആ രാഷ്ട്രീയ സുരക്ഷിതത്വത്തിന്റെ പേരാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+