കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ഫിറോസും നിയമസഭയിലേക്ക്, കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; ​എല്ലാം സജ്ജമാക്കി ലീഗ്

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സജീവമാക്കി മുസ്ലിം ലീഗ്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി തിരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്തതോടെ അണികള്‍ക്കിടയില്‍ വലിയ ആവേശം പ്രകടമാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങളിലെല്ലാം സമവായം കണ്ടെത്തുന്നതിലുള്ള നീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. യുഡിഎഫില്‍ അധികമായി സീറ്റുകള്‍ ചോദിക്കാനും യുവാക്കള്‍ക്ക് ഇത്തവണ കൂടുതല്‍ പരിഗണന നല്‍കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം.

കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ

കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ

കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേ കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്ത് നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ഇതുവരെ അത്തരമൊരു ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. തിരഞ്ഞെടുപ്പുകളുടെ ചുമതവഹിക്കുന്നു എന്നതിന് അര്‍ത്ഥം നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്നല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും യുഡിഎഫ് നേതാകള്‍ നിര്‍ബന്ധിച്ചാല്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

യുഡിഎഫിന് അധികാരം

യുഡിഎഫിന് അധികാരം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയും യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മാത്രം കുഞ്ഞാലിക്കുട്ടി മന്ത്രി സഭയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഉപതിരഞ്ഞെടുപ്പിലൂടെയാവും നിയമസഭയിലേക്ക് എത്തുക. യുഡിഎഫില്‍ ലീഗിന്‍റെ അംഗബലം അനുസരിച്ച് ശക്തമായ വകുപ്പുകള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചോദിക്കാം. പണ്ട് പാര്‍ട്ടിക്കുണ്ടായിരുന്ന ഉപമുഖ്യമന്ത്രി വരെ അത് ആകാമെന്നും വിലയിരുത്തലുണ്ട്.

 യൂത്ത് ലീഗില്‍ നിന്നും

യൂത്ത് ലീഗില്‍ നിന്നും


യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് മുസ്ലിം ലീഗ് സ്ഥിരമായി നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കാറുണ്ട്. ഇത്തവണ യുവനിരയില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏതെങ്കിലും സീറ്റാണ് പികെ ഫിറോസിന് വേണ്ടി നോക്കുന്നത്. കോഴിക്കോട് സൗത്തില്‍ നിന്നും മാറി കൊടുവള്ളിയില്‍ മത്സരിക്കാന്‍ കെഎം മുനീറിന് താല്‍പര്യമുണ്ട്.

മുനീര്‍ കൊടുവള്ളിയിലേക്ക്

മുനീര്‍ കൊടുവള്ളിയിലേക്ക്

കഴിഞ്ഞ തവണ കാരാട്ട് റസാഖിലൂടെ ഇടതുപക്ഷം കൊടുവള്ളി സീറ്റ് പിടിച്ചെങ്കിലും ലീഗിന് വിജയം ഉറപ്പുള്ള ഒരു മണ്ഡലമാണ് കൊടുവള്ളി. മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയാല്‍ സൗത്തില്‍ പികെ ഫിറോസ് സ്ഥാനാര്‍ത്ഥിയായേക്കും. അല്ലെങ്കില്‍ മലപ്പുറത്ത ഏതെങ്കിലും സുരക്ഷിത മണ്ഡലമാണ് പികെ ഫിറോസിന് വേണ്ടി യൂത്ത് ലീഗ് ചോദിക്കുന്നത്. യുവത്വം എന്ന നിലയില്‍ കടുത്ത മത്സര സാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ പികെ ഫിറോസ് മത്സരിക്കണമെന്ന അഭിപ്രായവും ഉണ്ട്.

അധികം വരുന്ന സീറ്റുകള്‍

അധികം വരുന്ന സീറ്റുകള്‍

കേരള കോണ്‍ഗ്രസ് ജേസ് കെ മാണി വിഭാഗം, ജെഡിയു എന്നിവര്‍ മുന്നണി വിട്ടതോടെ പതിനേഴോളം സീറ്റുകള്‍ യുഡിഎഫില്‍ അധികമായി വരുന്നുണ്ട്. ഇതില്‍ നിന്നും 6 സീറ്റുകള്‍ ചോദിക്കാനാണ് നീക്കം. 30 സീറ്റുകളില്‍ മത്സരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റില്‍ 19 എണ്ണത്തിലും വിജയിക്കാന്‍ ലീഗിന് സാധിച്ചിരുന്നു. ഇത്തവണം 30 എണ്ണത്തില്‍ മത്സരിച്ച് 25 ല്‍ വിജയം ഉറപ്പിക്കുകയെന്നതാണ് ലക്ഷ്യം

എട്ട് വരെ ജോസഫിന്

എട്ട് വരെ ജോസഫിന്


2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്. മറ്റ് ഘടകകക്ഷികള്‍ക്കൊന്നും കൊടുക്കാതെ സീറ്റുകള്‍ കോണ്‍ഗ്രസ് തന്നെ ഏടുക്കാനാണ് നീക്കമെങ്കില്‍ ലീഗ് ആവശ്യം ശക്തമാക്കും.

ആത്മവിശ്വാസം

ആത്മവിശ്വാസം

യുഡിഎഫിന് പൊതുവിൽ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗ് ഉയര്‍ത്തിക്കാട്ടുന്നത്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര സീറ്റിനാണ് ലീഗ് പ്രധാനമായും ലക്ഷ്യമിടുന്നത്.

മലബാറിന് പുറത്ത്

മലബാറിന് പുറത്ത്

മലബാറിന് പുറത്ത് കൂടുതല്‍ സീറ്റ് എന്നതും പാര്‍ട്ടിയുടെ പ്രധാന ആവശ്യമാണ്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്‌പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്. പൂഞ്ഞാറിന് വേണ്ടി പ്രാദേശിക നേതൃത്വം ശക്തമായി തന്നെ രംഗത്ത് തന്നെ രംഗത്ത് വന്നിരുന്നു.

കെപിഎ മജീദ്

കെപിഎ മജീദ്

പാണക്കാട് കുടുംബത്തിനും സുന്നി സംഘടനകൾക്കും പ്രിയങ്കരനായ അബ്ദുൽ വഹാബ് എംപിയേയും സംസ്ഥാന രഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്. ഈ നീക്കം നടന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ രാജ്യസഭയിലേക്ക് അയക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പകരം മറ്റൊരാള്‍ വന്നേക്കും. എംകെ മുനീറിനാണ് സാധ്യത കൂടുതലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രവര്‍ത്തനം

പ്രവര്‍ത്തനം

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വിവിധ മുസ്ലിം സംഘടനകളിലൂടെ ലീഗിന്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിനും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തുടക്കമായിട്ടുണ്ട്. ഇടത് സ ക്കാരിന്റെ മുന്നാക്ക സംവരണം നയം ആയുധമാക്കുകയാണ് തന്ത്രം. പാര്‍ട്ടിയുമായി എക്കാലത്തും ശക്തമായ ബന്ധമുള്ള സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ) വിഭാഗത്തിന് പുറമെ കാന്തപുരം നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തില്‍ നിന്നു ലീഗ് വോട്ട് പ്രതീക്ഷിക്കുന്നു.

പിന്തുണ

പിന്തുണ

കേരള നദ്‌വത്തുൽ മുജാഹിദീൻ പൊതുവെ മുസ്ലിംലീഗ് അനുകൂല നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇതുവരെ മറിച്ചുള്ള പ്രകടമായ നീക്കങ്ങളൊന്നും ഇവര്‍ നടത്തിയിട്ടില്ല. 2002 ല്‍ സംഘടന പിളര്‍ന്നെങ്കില്‍ അബ്ദുള്ള കോയ മഅ്ദനിയുടെയും ഹുസൈൻ മടവൂരിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ഐക്യത്തിലാണ്. ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും തദ്ദേശ തിരഞ്ഞടുപ്പിൽ ലീഗുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എസ്ഡിപിഐയുമായി ബന്ധം വേണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.

 ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍ ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍

Recommended Video

cmsvideo
Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence | Oneindia Malayalam

Kozhikode
English summary
PK firos may contest in Assembly; Muslim League activates election campaigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X