കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2015ല്‍ ആ മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയത് എന്തിന്, ബിനീഷിനോട് ഫിറോസിന്റെ ചോദ്യം!!

Google Oneindia Malayalam News

കോഴിക്കോട്: ബംഗളുരുവില്‍ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ മയക്കു മരുന്ന് ഇടപാടുകളില്‍ അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജൂണ്‍ 19 ന് നടന്ന മയക്കുമരുന്ന് ഒഴുകിയ കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്ന ബിനീഷിന്റെ വാദം തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അനൂപ് മുഹമ്മദിനെ പലപ്പോഴൊക്കെയേ വിളിക്കാറുള്ളൂ, ദീര്‍ഘനേരം സംസാരിക്കാറില്ല തുടങ്ങി ബിനീഷ് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞിരിക്കുകയാണ്.

1

ബിനീഷിന്റെ വാട്ട്സ് ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. അനൂപ് മുഹമ്മദ് ഉപയോഗിച്ച രണ്ടാമത്തെ ഫോണ്‍ കത്തിച്ചു കളഞ്ഞുവെന്നാണ് അറിയുന്നത്. ദുരൂഹമായ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇക്കാര്യവും.സ്വര്‍ണ്ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാക്കണം.

2015 ല്‍ ബിനീഷ് കോടിയേരി ആരംഭിച്ച ബീകേപിറ്റല്‍സ് ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. ആന്വല്‍ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാത്ത കമ്പനി മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കറന്‍സി കൈമാറ്റമെന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്.

ഗോവയിലെത്തുന്ന വിദേശ മയക്കു മരുന്ന് സംഘത്തിന്റെ പണക്കൈമാറ്റം സ്ഥാപനം വഴിയാണോ എന്നതിന് കുറിച്ച് അന്വേഷണം നടത്തണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പിന്തുണ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങുന്നതിന് ബിനീഷിന് ലഭിച്ചുവെന്ന് വ്യക്തമാണ്. ബിജെപിയും സിപിഎമ്മും ഒക്കച്ചങ്ങായിമാരായതിനാലാണ് ദൂരൂഹമായ രീതിയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സിപിഎം നേതാക്കളുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നത്.

സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകള്‍ക്ക് കമ്മീഷന്‍ കൈപറ്റിയ സ്ഥാപനമായ യു.എ.എഫ്.എക്സ് സൊല്യൂഷന്റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ അബ്ദുല്ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. ബിനീഷ് കോടിയേരി ഉപയോഗിക്കുന്ന ഫോര്‍ച്യുണര്‍ കാര്‍ അബ്ദുല്ലത്തീഫിന്റേതാണ്.

സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഇടനിലക്കാരനായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന സംശയത്തിലേക്കാണ് ഇക്കാര്യങ്ങളൊക്കെ വിരല്‍ ചൂണ്ടുന്നത്. ബിനീഷ് കോടിയേരിക്ക് യു.എ.എഫ്.എക്സുമായുള്ള ബന്ധത്തെ കുറിച്ച് എന്‍ഫോയ്സ്മെന്റ് അന്വേഷണം നടത്തണം. തങ്ങളുടെ കൈയ്യിലുളള തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തയ്യാറാണെന്നും പികെ ഫിറോസ് പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ സംസ്ഥാനത്ത് അന്വേഷണം വേണ്ടെന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. കര്‍ണാട പൊലീസ് അന്വേഷണത്തില്‍ ഇടപെടല്‍ നടക്കുമെന്ന് ഉറപ്പാണ്. സിപിഎമ്മിന് കേന്ദ്രം ഭരിക്കുന്നവരുടെ പിന്തുണ അത്രക്കുണ്ട്. ബിനീഷ് കോടിയേരിക്ക് സിപിഎം സംരക്ഷണമുണ്ടെന്ന കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ മുമ്പ് അറസ്റ്റിലായ കോക്കാച്ചി മിഥുന്‍ എന്നയാളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോഴും ബിനീഷ് കോടിയേരിയുടെ നമ്പര്‍ അയാളുടെ ഫോണിലുണ്ടായിരുന്നു. അതോടെ അയാള്‍ക്കെതിരായ അന്വേഷണം അവിടെ നിര്‍ത്തി. അന്വേഷണം അനൂപ് മുഹമ്മദില്‍ നിര്‍ത്താനുള്ള സാഹചര്യമാണ് ഇപ്പോഴത്തെ കേസിലുമുള്ളത്.

മയക്കുമരുന്ന് കേസ് അന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ ബി.ജെ.പിയുടെ പിന്തുണ സിപിഎമ്മിനുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം പോലും മയക്കു മരുന്ന് അന്വേഷണത്തെ കുറിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനായി ഉണ്ടാക്കിയതാണെന്ന് തനിക്ക് സംശയമുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

Kozhikode
English summary
pk firos says bineesh kodiyeri's money exchange company has connection with bengaluru drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X