കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃത നിയമനം: ഫിറോസ് വിടാന്‍ ഭാവമില്ല ഇത്തവണ കൂടുതല്‍ തെളിവുകള്‍! കോടിയേരി കുടുങ്ങിയേക്കും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ്. തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റര്‍ പാഡില്‍ മന്ത്രി എ.സി മൊയ്തീന് മൂന്നു മാസം മുമ്പ് എഴുതിയ കത്ത് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നിയമനം നടന്നത്. ലക്ഷം രൂപ ശമ്പളം നല്‍കി അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍ നിയമനം. ജെയിംസ് മാത്യു എം.എല്‍.എ ഇതു സംബന്ധിച്ച് ഡിസംബര്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


നിയമവിരുദ്ധനീക്കങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയപ്പോള്‍ പി.കെ ഫിറോസിന് ഭ്രാന്താണെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. യൂത്ത് ലീഗ് രേഖകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായി ശരിവെച്ചുകൊണ്ടുള്ളതാണ് ജെയിംസ് മാത്യുവിന്റെ നേരത്തെ നല്‍കിയ പരാതി. മന്ത്രി ചെയര്‍മാനായ ഐ.കെ.എം എക്‌സിക്യൂട്ടിവ് പോലും അറിയാതെയാണ് നിയമനം നല്‍കിയതെന്ന് ജെയിംസ് മാത്യു പരാതിയില്‍ പറയുന്നു. ഈ സി.പി.എം എം.എല്‍.എക്കുകൂടി ഭ്രാന്തുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം.

pkfiros-154

എം.എല്‍.എയുടെ പരാതിയുടെ പുറത്ത് അഡിഷണല്‍ ചീഫ് സെ്രകട്ടറി അഭിപ്രായം അറിയിക്കണമെന്ന് കുറിപ്പെഴുതിയ മന്ത്രി പരാതി അട്ടിമറിച്ചത് നിസാരമായ കാര്യമല്ല. മന്ത്രിയെയും എം.എല്‍.എയെയും നിയന്ത്രിക്കാവുന്ന ശക്തിയുള്ള കോടിയേരിയാണ് ഈ അനധികൃത നിയമനത്തിന് പിന്നില്‍. പാര്‍ട്ടിയിലെ വിഭാഗീയതയാണ് എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിക്കു പിന്നിലെന്നാണ് സംശയം. ഡി.എസ് നീലകണ്ഠനെതിരെ ഇതുവരെയും നടപടി എടുക്കാത്തത് അയാള്‍ക്ക് കോടിയേരി ബാലകൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ മന്ത്രി എ.സി മൊയ്തീനും കോടിയേരിയും തയ്യാറാവണം.

ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇന്‍ക്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുുത്. ബന്ധുനിയമനം നടത്തിയത് തെളിഞ്ഞിട്ടും കെ.ടി ജലീല്‍ രാജിവെക്കാത്തതിനു കാരണം ഈ കേസിലെ കോടിയേരിയുടെ താല്‍പര്യമാണെന്ന് യൂത്ത്‌ലീഗ് നേരത്തെ ആരോപിച്ചത് ഇതോടെ കൂടുതല്‍ വ്യക്തമായതായും ഫിറോസ് പറഞ്ഞു. പത്തു ശതമാനം ഇന്‍ക്രിമെന്റ് എന്ന ഇ.കെ.എമ്മിലെ വിവേചനം വിവാദമായപ്പോള്‍ അതു ശമ്പളവര്‍ധനവാക്കി തിരുത്തിയതിന്റെ രേഖകളും ഫിറോസ് പുറത്തു വിട്ടു. മന്ത്രി കെ.ടി ജലീലിനെതിരായ നിയമപോരാട്ടം ഉടന്‍ ആരംഭിക്കുമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Kozhikode
English summary
Pk Firoz against kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X