കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി എകെ ബാലനും ചട്ടം ലംഘിച്ച് നിയമനം നൽകി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി എ കെ ബാലന്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടംലംഘിച്ച് സ്ഥിരനിയമനം നല്‍കിയതായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് കിര്‍ത്താഡ്‌സിലാണ് സ്ഥിരം നിയമനം നല്കിയത്. സ്വജന പക്ഷപാതം മറക്കാനായി മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലന്‍ മുന്‍കയ്യെടുത്ത് നിയമനം സ്ഥിരപ്പെടുത്തിയെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

<strong>എകെ ആന്റണിയുടെ മകന്‍ ഐടി സെല്‍ കണ്‍വീനര്‍; എതിര്‍ത്ത എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന് കെഎസ് യു പ്രസിഡന്റ്</strong>എകെ ആന്റണിയുടെ മകന്‍ ഐടി സെല്‍ കണ്‍വീനര്‍; എതിര്‍ത്ത എറണാകുളം ജില്ലാ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന് കെഎസ് യു പ്രസിഡന്റ്

പ്രൊബേഷന്‍ സ്ഥിരപ്പെടുത്തുന്നതിനെ മറ്റ് വകുപ്പുകള്‍ എതിര്‍ത്തിരുന്നെങ്കിലും മന്ത്രി വഴങ്ങിയില്ല. മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കു കൂടി ഇത്തരത്തില്‍ വഴിവിട്ട നിയമനം നല്‍ല്‍കിയിണ്ട്. രേഖകള്‍ പുറത്ത് വിടാന്‍ തയ്യാറാണ്. പിഎച്ച്ഡി യോഗ്യത വേണ്ട തസ്തികയില്‍ നിയമനം കിട്ടിയത് ബിരുദാനന്ദര ബിരുദ യോഗ്യത മാത്രമുള്ളവര്‍ക്കാണ്. നിയമനം റദ്ദാക്കണമെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

PK Firoz

കിര്‍ത്താഡ്‌സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി. മേനോനടക്കമുള്ളവരെ ചട്ടങ്ങള്‍ മറികടന്നാണ് സ്ഥിരപ്പെടുത്തിയത്. എ.എന്‍ മണിഭൂഷണ്‍, മിനി പി.വി, സജിത് കുമാര്‍ എസ്.വി എന്നിവരാണ് യോഗ്യതയില്ലാതെ സ്ഥിരം നിയമനം നേടിയ മറ്റു കരാര്‍ ജീവനക്കാര്‍. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ചട്ടം 39 പ്രകാരം ഇവരെ നിയമിച്ചത്. എം.ഫിലും പി.എച്ച്.ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലേക്കാണ് എം.എ മാത്രമുള്ളവരെ നിയമിച്ചത്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് ഇവരെയും സ്ഥിരപ്പെടുത്തിയത്. ധനവകുപ്പ് ഇതിനെ എതിര്‍ത്തിരുന്നുവെന്നും പി.കെ ഫിറോസ് ചൂണ്ടിക്കാട്ടി.

Kozhikode
English summary
PK Firoz against Minister AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X