തൊണ്ടിമുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ കുറ്റവിമുക്തനാവില്ല; ജലീലിനെതിരെ പി.കെ ഫിറോസ് വീണ്ടും
കോഴിക്കോട്: തൊണ്ടി മുതല്‍ തിരിച്ചേല്‍പ്പിച്ചത് കൊണ്ട് മാത്രം കള്ളന്‍ കുറ്റവിമുക്തനാവില്ലെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ജനറല്‍ മാനെജര്‍ തസ്തികയില്‍നിന്നും രാജി വെച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി അദീബിന്റെ രാജിയോട് കൂടി യൂത്ത് ലീഗിന്റെ പ്രക്ഷോഭം അവസാനിപ്പിക്കുകയില്ല. കളവ് നടത്തിയ പ്രതി ശിക്ഷിക്കപ്പെട്ടാലേ നീതി നടപ്പിലാവൂ. അനധികൃതമായി ബന്ധുവിനെ നിയമിച്ച മന്ത്രിയാണ് ഒന്നാം പ്രതി. ബന്ധുവിനെ രാജിവെപ്പിച്ച് കൈകഴുകാന്‍ ശ്രമിക്കുകയാണ് മന്ത്രി.

മന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയെന്നതാണ് തുടക്കം മുതലേ യൂത്ത് ലീഗ് ഉന്നയിച്ച കാര്യം. അഴിമതിക്കാരന്‍ മന്ത്രിയും രാജിവെച്ചാലേ നീതി നടപ്പിലാവൂ. മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അതുവരെ യൂത്ത്‌ലീഗ് പ്രക്ഷോഭം തുടരുമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications