കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറ്'; ഫണ്ട് അട്ടിമറി ആരോപണത്തില്‍ കേസെടുത്തതില്‍ പി കെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ തനിക്കെതിരെ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പികെ ഫിറോസ്. കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ പൊലീസ് തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഉന്നയിച്ചിട്ടുള്ള ആരോപണം. സിപിഎമ്മിന് താനും യൂത്ത് ലീഗുമുണ്ടാക്കിയ തലവേദനകള്‍ പരിഗണിക്കുമ്പോള്‍ അവര്‍ നല്‍കുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെന്നും ഫിറോസ് പറഞ്ഞു.

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യകാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

കത്‌വയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് നൽകുന്നതിനായി പിരിച്ചെടുത്ത ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കുന്ദമംഗലം പൊലീസാണ് ഫിറോസിനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നൽകാറുള്ളത് വധശിക്ഷ

നൽകാറുള്ളത് വധശിക്ഷ

സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. എത്രത്തോളം മുന്നോട്ട് പോവാന്‍ പറ്റുമെന്ന് അവര്‍ നോക്കട്ടെ. ഞങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണ്. അഭിമന്യുവിന്റെ പേരിലും ദില്ലി കലാപത്തിന് ശേഷവും സിപിഎം പിരിവ് നടത്തിയിട്ടുണ്ട്. ഒരു വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാമെന്നും പികെ ഫിറോസ് പറയുന്നു. അതില്‍ നിന്നും പൊലീസിന്റെ നിലപാട് വ്യക്തമാവുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

നേതാക്കള്‍ക്കെതിരെ കേസെടുത്തു

നേതാക്കള്‍ക്കെതിരെ കേസെടുത്തു

കത്‌വ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിൽ പികെ ഫിറോസിന് പുറമേ യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനെതിരെയും കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ഫണ്ട് വകമാറ്റിയെന്ന്

ഫണ്ട് വകമാറ്റിയെന്ന്

പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് പരാതിയിൽ യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420ാം വകുപ്പ് അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേ സമയം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച് പരാതി നൽകിയ സാഹചര്യത്തിൽ പരാതിക്കാരനായ യൂസഫ് പടനിലം തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നൽകിയിട്ടുണ്ട്.

 സത്യാവസ്ഥയെന്ത്?

സത്യാവസ്ഥയെന്ത്?

യൂസഫ് പടനിലം ഫണ്ട് തട്ടിമറിക്കേസിൽ ആരോപണം യൂത്ത് കോൺഗ്രസ് നേതാക്കള്‍ ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കത്വയിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നുമാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കേസ് നടത്തിക്കൊണ്ടുപോകുന്നതിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തുന്നതെന്നും പറഞ്ഞ് അഭിഭാഷക ദീപിക സിംഗ് രജാവത്ത് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കേസെടുത്ത് പോലീസ്

കേസെടുത്ത് പോലീസ്

കത്‌വയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് നൽകുന്നതിനായി പിരിച്ചെടുത്ത ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കുന്ദമംഗലം പൊലീസാണ് ഫിറോസിനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

Kozhikode
English summary
PK Firoz's response over case registers Kathua fund misuse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X