കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗിന്റെ വോട്ട് മോദിയുടെ നെഞ്ചില്‍ കൊണ്ടു.... മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംവരണ ബില്ലിൽ മുസ് ലിം ലീഗിന്റെ വോട്ട് ബിജെപിയുടെ നെഞ്ചത്ത് കൊണ്ടു എന്നതിന്റെ തെളിവാണ് ലീഗിനെതിരായ മോദിയുടെ പരാമര്‍ശമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. സംവരണ വിഷയം എത്ര ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്തത്? ഭരണഘടനയുടെ 124ാം ദേദഗതി ഒന്‍പതാം തീയതി രാവിലെയാണ് അംഗങ്ങളെ അറിയിക്കുന്നത്.

<strong>കൊല്ലത്തെ ശരണംവിളിയെ തള്ളി ശ്രീധരൻപിള്ള; അതൊന്നും ന്യായീകരിക്കില്ല, മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല!! </strong>കൊല്ലത്തെ ശരണംവിളിയെ തള്ളി ശ്രീധരൻപിള്ള; അതൊന്നും ന്യായീകരിക്കില്ല, മുഖ്യമന്ത്രിയെ കൂവിയത് ജനാധിപത്യപരമല്ല!!

ഉച്ചയ്ക്ക് വോട്ടെടുപ്പും വെച്ചു. തലേദിവസം മറ്റൊരംഗം ചോദിച്ച ചോദ്യത്തിന്, മുന്നാക്കക്കാർക്ക് സംവരണം ഉദ്ദേശിക്കുന്നില്ല എന്നാണ് സർക്കാർ രേഖാമൂലം പാർലമെന്റിനെ അറിയിച്ചത്. പിന്നാക്കക്കാരിലെ മുന്നാക്കക്കാർക്കും നേട്ടം ലഭിക്കുമെന്ന് ഇപ്പോൾ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങനെ ഉണ്ടാവില്ലെന്ന് ബില്ലിൽ കൃത്യമായി എഴുതിയിട്ടുണ്ട്.

PK Kunhalikutty

സംസ്ഥാനം കൊണ്ടുവന്ന ശരീഅത്ത് നിയമ ഭേദഗതിയിൽ ചില നിർദേശങ്ങൾ ലീഗിനുണ്ട്. ഇത് നാളെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിക്കും. കേരള അഡ്മിനിസ്ട്രിവ് സർവിസിലും സംവരണ അട്ടിമറി ശ്രമമുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ അത് ൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

മുത്തലാഖ് വിഷയത്തിൽ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, അത് രണ്ടു ദിവസം നിങ്ങൾ വേണ്ടുവോളം ചർച്ച ചെയ്തതല്ലേ എന്നു പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറി. മുത്തലാഖ് പാടെ അസാധുവാക്കുന്നതാണ് നിയമമെങ്കിൽ പിന്നെ എന്തിനാണ് മൂന്നു വർഷം ജയിലിലിടുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ലോക്സഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കാണ് ജയസാധ്യത. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പിന്നോട്ടു പോയി. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടും. സിപിഎമ്മും ബിജെപിയും ചേർന്ന് കേരളം കലുഷിതമാക്കി. ബിജെപിക്ക് ഇല്ലാത്ത പ്രാധാന്യം എല്‍ഡിഎഫ് ഉണ്ടാക്കിക്കൊടുത്തു.

ആലപ്പാട് ഖനനം സംബന്ധിച്ച പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ പരിശോധിക്കണം. മലപ്പുറത്തുകാർ ആണ് സമരത്തിനു പിന്നിൽ എന്നാക്ഷേപിക്കാൻ മലപ്പുറത്തുകാർ എന്താ മനുഷ്യജീവികൾ അല്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Kozhikode
English summary
PK Kunhalikutty against Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X