കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമരത്തിന് മമതയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ: കോടിയേരിയുടെ വിമര്‍ശനം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മമതയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ | Oneindia Malayalam

കോഴിക്കോട്: ബിജെപിയുടെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്വേഷണ ഏജന്‍സികളെയും ബിജെപി തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്ത് അവരെ രാഷ്ട്രീയമായി തളര്‍ത്താമൊന്നണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. രാജ്യത്തെയും അതിന്റെ ഭരണഘടനെയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃതത്തില്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ധര്‍ണ്ണക്ക് മുസ്ലിംലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

<br> കാപ്പാട്-തുഷാരഗിരി ടൂറിസ്റ്റ് ഹൈവേ യാഥാര്‍ഥ്യമാകുന്നു; ആദ്യഘട്ടം വെള്ളിയാഴ്ച ഉദ്ഘാടനം
കാപ്പാട്-തുഷാരഗിരി ടൂറിസ്റ്റ് ഹൈവേ യാഥാര്‍ഥ്യമാകുന്നു; ആദ്യഘട്ടം വെള്ളിയാഴ്ച ഉദ്ഘാടനം

അതേസമയം, മമതാബാനര്‍ജിയും നരേന്ദ്രമോദിയും തമ്മിലുള്ള ഒത്തുകളിയാണ് ഞായറാഴ്ച കൊല്‍ക്കത്തയില്‍ കണ്ട റെയ്ഡും മറ്റ് അനുബന്ധ കാര്യങ്ങളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷം നടത്തിയ മഹാറാലിയെ അപ്രസക്തമാക്കുവാനായിരുന്നു സി.ബി.ഐ റെയ്ഡും മമതയുടെ ഉപവാസവും.

kodiyeri-kunjalikkutty-

അഴിമതിക്കേസുകളില്‍ അകപ്പെട്ടവരെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. മമത അഴിമതിയില്‍ പങ്കുചേര്‍ ആളാണ്. അഴിമതിയില്‍ പങ്കുള്ള എല്ലാവരും ശിക്ഷിക്കപ്പെടണം. മതമ തങ്ങളുടെ വഴിക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് മോദി നയം മാറ്റിയതെന്നും കോടിയേരി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥ സി.പി.എം വിരുദ്ധ ജാഥയാണ്. സി.പി.എം വിരുദ്ധ മനോഭാവം ജനങ്ങളില്‍ വളര്‍ത്താനാണ് ആ ജാഥ. സംസ്ഥാനത്ത് ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇപ്പോഴേ ആര്‍.എസ്.എസുമായുള്ള ബന്ധം തുടങ്ങിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Kozhikode
English summary
pk kunjalikkutty supports mamata banerjee on cbi clash with West bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X