കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: സർക്കാർ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് കുഞ്ഞാലിക്കുട്ടി, പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിൽ സർക്കാർ കാണിക്കുന്നത് തീർത്തും ബുദ്ധിശൂന്യതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സമുദായ സൗഹാർദത്തിനു മാതൃകയായ പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ആക്ടിവിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകം നാണക്കേടാണ്. മലകയറാനെത്തിയ യുവതിയുടെ പശ്ചാത്തലം അന്വേഷിക്കേണ്ടതായിരുന്നു. റിവ്യൂ ഹർജി നൽകാൻ അവസരമുണ്ടായിരുന്നിട്ടും കോടതിവിധി വന്നപാടേ അതു നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

<strong>ശബരിമലയില്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടണം.... നിലപാട് വ്യക്തമാക്കി രജനീകാന്ത്!!</strong>ശബരിമലയില്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടണം.... നിലപാട് വ്യക്തമാക്കി രജനീകാന്ത്!!

അതേസമയം, സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്ശ്രീധരൻപിള്ള. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികൾ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം.

pkkunjalikkutty

Recommended Video

cmsvideo
രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ | Oneindia Malayalam

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന സർക്കാർ വാദം തട്ടിപ്പാണ്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവർക്കെതിരെ നടപടി വേണം. ആൾമാറാട്ടത്തിനു കേസെടുക്കണം. തന്ത്രിമാർ ഉണർന്നു പ്രവർത്തിക്കണം. യുവതികൾ 18-ാം പടി കയറിയാൽ തന്ത്രിമാർ വേണ്ടതു ചെയ്യണം. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരും. നിരോധനാജ്ഞ, ലംഘിക്കാനുള്ളതു കൂടിയാണ്. അതിനു സ്വാത്രന്ത്യമുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

Kozhikode
English summary
pk kunjalikkuty against government on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X