കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി വിജയന്റെ വിദേശ യാത്ര പെരുമാറ്റചട്ടം നിലനിൽക്കെ... തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിശോധിക്കണമെന്ന് കെ മുരളീധരൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രചാരണസമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍.എ. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ഏഴുവയസുക്കാരന്റെ മൂക്കിന് നടത്തേണ്ട ശസ്ത്രക്രിത നടത്തിയത് വയറിനിന്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടെ അനാസ്ഥ, ആശുമാറി ശസ്ത്രക്രിയ...</strong>ഏഴുവയസുക്കാരന്റെ മൂക്കിന് നടത്തേണ്ട ശസ്ത്രക്രിത നടത്തിയത് വയറിനിന്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടെ അനാസ്ഥ, ആശുമാറി ശസ്ത്രക്രിയ...

ലണ്ടനില്‍ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കില്‍ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്. അദാനി നല്‍കിയ കമ്മിഷന്‍ കൊണ്ടാണോ മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര നടത്തിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതില്‍ മോദിക്ക് ലഭിച്ച കമ്മിഷന്റെ ഒരു പങ്ക് പിണറായിക്കും ലഭിച്ചിട്ടുണ്ട്.

മോദിക്ക് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വിദേശ യാത്രകള്‍ കൊണ്ട് എതെല്ലാം പദ്ധതികള്‍ മുഖ്യമന്ത്രി നടപ്പാക്കിയെന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

K Muraleedharan

ഇന്ത്യക്കായി ജീവിതം സമര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ഭാവിയിലെ ഇന്ത്യയെ ശക്തിപ്പെടുത്തും. രാജീവ് ഗാന്ധി നല്‍കിയ നേതൃത്വവും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വവും പാര്‍ട്ടിക്ക് എന്നെന്നും കരുത്ത് പകരും. ആ കരുത്ത് ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദൗത്യം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോളമായി ചിത്രീകരിക്കുന്ന മോദി രാജ്യത്തിന് തന്നെ അപമാനമാണ്.

Recommended Video

cmsvideo
യുഎന്‍ വേദിയില്‍ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് മുഖ്യമന്ത്രി

വോട്ടവകാശത്തിനുള്ള പൗരന്റെ പ്രായം 18 ആക്കുകയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും 33ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും ചെയ്ത നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നില്‍ രാജീവ് ഗാന്ധിയായിരുന്നു. ജനകീയ പദ്ധതികളിലൂടെ രാജ്യത്തിന് നേട്ടങ്ങള്‍ നല്‍കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്നും മുരളീധരന്‍ അനുസ്മരിച്ചു.

Kozhikode
English summary
PK Muraleedharan againsy Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X