പരീക്ഷ പേടി; സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
മുക്കം: സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകൾ ഹർഷിദ (17) യാണ് മരിച്ചത്. കളൻ തോട് എംഇഎസ് രാജ റെസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഹർഷിദ കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്.
പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി
ഇരുകാലുകൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹർഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.15 ഓടെയാണ് മരണം സംഭവിച്ചത്. സ്കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്ന ഹർഷിദ ഡെങ്കിപ്പനി ബാധിച്ച് 15 ദിവസത്തോളം ചികിത്സയിലായിരുന്നു.

പിന്നീട് സ്കൂളിലെത്തിയ കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ഭയമായിരിക്കാം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ കാരണമായതെന്നാണ് കരുതുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി












Click it and Unblock the Notifications