കവിയും നോവലിസ്റ്റുമായ ടിപി രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നോവലിസ്റ്റും, കവിയും, തിരക്കഥാക്കൃത്തുമായ ടിപി രാജീവന്‍ അന്തരിച്ചു. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. വൃക്ക-കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രം പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകം എന്ന സിനിമയുടെ കഥാരൂപം എഴുതിയതും ടിപി രാജീവനാണ്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് രഞ്ജിത്ത് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഞാന്‍ എന്ന ചിത്രമൊരുക്കിയത്.

പാലേരി മാണിക്യം, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍, എന്നിവയാണ് ടിപി രാജീവനെ പ്രശസ്തമാക്കിയ നോവലുകള്‍. വിദ്യാര്‍ത്ഥി കാലത്ത് തന്നെ കവിതകളെഴുതിയാണ് രാജീവന്‍ സാഹിത്യ ലോകത്തേക്ക് എത്തുന്നത്. യുവകവികള്‍ക്കുള്ള വിടി കുമാരന് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ദില്ലിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിആര്‍ ഓഫീസറായിരുന്നു. കെസി ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.












Click it and Unblock the Notifications