കോഴിക്കോട് അച്ഛനെ കൊന്ന മക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: സ്വത്ത് കൈവിട്ടുപോകുമെന്ന് കണ്ട് അച്ഛനെ കൊന്ന രണ്ട് മക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. താമരശ്ശേരി എറഞ്ഞോണ വീട്ടില്‍ അബ്ദുള്‍ കരീം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മക്കളായ മിഥിലാജിനെയും (24) ഫിര്‍ദൗസിനെയും (22) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കുവൈത്തില്‍ ബിസ്‌നസുകാരനായ കരീമിന് ഒരു ശ്രീലങ്കക്കാരിയുമായി ബന്ധമുണ്ടെയിരുന്നു. പഠനത്തിന് ശേഷം കുവൈത്തില്‍ ജോലിക്കെത്തിയ മകന്‍ ഇക്കാര്യം അറഞ്ഞു. തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ കരീം അനുജന്‍മ്മാരെ ഏല്‍പിച്ചതും ഉമ്മയെ പിതാവ് നോക്കാത്തതും മക്കളില്‍ കടുത്ത പക ഉളവാക്കി.

ശ്രീലങ്കക്കാരിലെ വിവാഹം കഴിച്ച കരീം നാട്ടിലെത്തി വയനാട്ടില്‍ ഒരു റിസോട്ടില്‍ താമസവും തുടങ്ങി. ഇതോടെ സ്വത്തുവകകള്‍ തങ്ങള്‍ക്കി കിട്ടില്ലെന്ന് ഉറപ്പായ മക്കള്‍ പിതാവിനെ തറവാട്ടിലേക്ക് വിളിച്ചുവരുത്തു കൊലപ്പെടുത്തുകയായിരുന്നു. ക്ലോറോഫോം മണിപ്പിച്ച ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. മൃതദേഹം കാറില്‍ കൊണ്ടുപോയി മൈസൂര്‍ ഭാഗത്തുള്ള ഏതോ കനാലില്‍ ഉപേക്ഷിച്ചു.
പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ തന്നെയാണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കണ്ട് കരീമിന്റെ അനുജന്‍ പരാതി നല്‍കുകയും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. മിഥിലാജിനെയും ഫിര്‍ദൗസിനെയും ചോദ്യം ചെയ്തപ്പോള്‍ ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു












Click it and Unblock the Notifications