ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി മുപ്പത് വർഷത്തിന് ശേഷം പിടിയിൽ
വടകര: പിടികിട്ടാപ്പുള്ളി മുപ്പത് വർഷത്തിന് ശേഷം പിടിയിൽ .ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി മുപ്പത് വർഷത്തിന് ശേഷം പിടിയിൽ.വടകര താഴെ അങ്ങാടി പൂവത്താൻ കണ്ടി മജീദിനെ(50)നെയാണ് പ്രത്യേക കേസ്സന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.1988ൽ വടകര താഴെ അങ്ങാടിയിൽ വെച്ച് പോലീസിനെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും,പോലീസ് വാഹനങ്ങൾ ഉൾപ്പടെയുള്ള പൊതു മുതലുകൾ നശിപ്പിച്ച കേസിലെ പ്രതിയാണ് മജീദ്.അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിദേശത്തും,സംസ്ഥാനത്തിന് പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു.ഇതിനിടയിലാണ് പ്രതി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയത്.
പ്രതിയെ തേടി വീട്ടിലെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിവിൽ പോലീസ് ഓഫീസറായ ഹേമന്ത് കുമാർ ഓടി പിടികൂടുകയായിരുന്നു.തുടർന്ന് നാട്ടുകാരും തടസ്സം സൃഷ്ട്ടിക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ശ്രദ്ധേയമായ ഇടപെടലിലൂടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

റിട്ട:എസ്.പി.വത്സൻ വടകര എസ്.ഐ ആയിരുന്ന സമയത്ത് റജിസ്റ്റർ ചെയ്ത കേസ്സാണിത്.എന്നാൽ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാൽ ഇയ്യാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.വാറണ്ട് പ്രതികളെ പിടികൂടാൻ വടകര സി.ഐ.ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌കോഡുംഅഡീഷണൽ എസ്.ഐ.കെ.എ.ഷറഫുദീൻ,സി.പി.ഓ മാരായ ബിജു,ഹേമന്ത് കുമാർ,ഷിജു,സുരേഷ്,സുനിൽ കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഈ സ്‌കോഡിന്റെ നേതൃത്വത്തിൽ ഒന്നരമാസത്തിനിടയിൽ ഇരുപതോളം പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മജീദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications