കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വി മുരളീധരനെ ഭീഷണിപ്പെടുത്തിയ നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്റ്ററുടെതെന്ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോണ്‍കോളുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കോള്‍ ഡീറ്റൈല്‍സ് പരിശോധിക്കുന്നു. ഇന്‍സ്‌പെക്ടര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സിറ്റി പൊലീസ് മേധാവിക്കു ഭീഷണി കോള്‍ ലഭിച്ചത്. സംഭവത്തില്‍ സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുരുവായൂരില്‍; നഗരത്തിൽ കനത്ത സുരക്ഷ!!പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുരുവായൂരില്‍; നഗരത്തിൽ കനത്ത സുരക്ഷ!!

ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് നിരവധി തവണ ഭീഷണി കോളുകള്‍ വന്നിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ നമ്പറില്‍നിന്നു ഫോണ്‍കോളുകള്‍ ഇദ്ദേഹമറിയാതെ പുറത്തേക്ക് പോകുകയും ചെയ്തിട്ടുണ്ടത്രെ. നേരത്തെ തന്നെ ഇത്തരത്തിലുള്ള പരാതി സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ നല്ലളം പൊലീസിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്‍ കോള്‍ ഡീറ്റൈല്‍സ് പരിശോധിക്കാന്‍ തീരമാനിച്ചത്.

പ്രത്യേക സംവിധാനത്തിലൂടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാനാവുമെന്നാണ് പറയുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങള്‍ കൂടി സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്. സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ ആരാണ് ഉപയോഗിച്ചതെന്നും മന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണിഫോണ്‍ ചെയ്തതാരാണെന്നും കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

vmuralidharan-2


ചൊവ്വാഴ്ച രാത്രിയാണ് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭീഷണി ഫോണ്‍ കോള്‍ സിറ്റി പോലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ്ജിന് ലഭിച്ചത്. തന്റെ മൊബൈല്‍ നമ്പര്‍ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് ചോദ്യം ചെയ്യലില്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. സ്വന്തം നമ്പറില്‍നിന്ന് ഒരാള്‍ പോലീസ് മേധാവിക്ക് സ്വമേധയാ ഫോണ്‍ ചെയ്ത് ഭീഷണി മുഴക്കില്ലെന്നാണ് പൊലീസ് കരുതുന്നത്.

Kozhikode
English summary
Police checking details of threat call against V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X