Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജകത്തെന്ന് പരാതി; പി കെ ഫിറോസിന്റെ മൊഴിയെടുത്തു, കേസ് ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിൽ

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസില്‍ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ മൊഴിയെടുത്തു. തന്റെ കത്തില്‍ പി.കെ. ഫിറോസ് കൃത്രിമത്വം കാട്ടിയെന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കമ്മിഷണര്‍ ബുധനാഴ്ച മൊഴിയെടുത്തത്. ബന്ധു നിയമനത്തിനെതിരെ താന്‍മന്ത്രിക്ക് എഴുതിയെ പേരില്‍ പി.കെ. ഫിറോസ് വ്യാജകത്ത് പുറത്തുവിട്ടെന്നാണ് എം.എല്‍.എ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയരക്റ്ററായി നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ എഴുതിയതെന്ന പേരില്‍ ഒരു കത്ത് പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

pk-firos-17-1471

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജെയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയത്. താന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് ജെയിംസ് മാത്യുവിന്റെ വാദം. ഇതെത്തുടര്‍ന്ന് പി.കെ ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+