കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചില്ലറയില്ലെന്ന് പറഞ്ഞ് ബസ്സില്‍ നിന്നും ഇറക്കിവിട്ടു,സ്‌റ്റേഷനില്‍ എത്തിയ യുവതിയ്ക്ക് ക്രൂരമർദനം

  • By ഭദ്ര
Google Oneindia Malayalam News

കോഴിക്കോട്: ബസില്‍ കയറിയപ്പോള്‍ചില്ലറ നല്‍കിയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ അസഭ്യം പറയുകയും ഇറക്കിവിടുകയും ചെയ്ത യുവതിയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും ക്രൂരമര്‍ദനം. ചേവായൂര്‍ പറക്കുള്ളം പരേതനായ മോഹനന്റെ ഭാര്യ പുഷ്പയ്ക്കും(52) മക്കളായ പ്രിന്റു(28), മനുപ്രസാദ്(25) ഇവരുടെ സുഹൃത്ത് അല്‍ഫാസ്(28) എഎന്നിവരെയുമാണ് പോലീസ് സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത്.

ഞായറാഴ്ച വൈകീട്ട് പാറോപ്പടിയിലെ സ്വകാര്യ കേറ്ററിങ് സെന്ററില്‍ ജോലി ചെയ്യുന്ന പുഷ്ട ബസില്‍ കയറിയപ്പോഴാണ് സംഭവം. ഏഴ് രൂപയ്ക്ക് പകരം 10 രൂപയുടെ നോട്ട് നല്‍കിയപ്പോഴായിരുന്നു തര്‍ക്കം നടന്നത്. ചില്ലറിയില്ലെന്ന് പറഞ്ഞ പുഷ്പയെ അസഭ്യം പറയുകയും ബസില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു.

 kozhicode-map

വെള്ളിമാട് കുന്ന് വരെ സര്‍വീസ് നടത്തുന്ന എബിഎസ് സിറ്റി ബസ് തിരിച്ച് വരുന്ന വഴിയ്ക്ക് പുഷ്ടയുടെ മക്കള്‍ ബസ് തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. പ്രശ്‌നം സംഘര്‍ഷത്തിലായതോടെ പോലീസ് എത്തി ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ച് പുഷ്പയുടെ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല എന്നാണിവര്‍ പറയുന്നത്.

പ്രശ്‌നത്തില്‍ ബസ് ജീവനക്കാരുടെ കൂടെ നിന്ന് പുഷ്പയെയും മക്കളെയും ലോക്കപ്പില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍ ചവിടേറ്റ പുഷ്പ ബോധരഹിതയായി നിലത്ത് വീണപ്പോഴാണ് നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Kozhikode
English summary
Police denied complaints from woman for harrasement of bus operators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X