Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചു; സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ബസ്​ ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: ആക്ടിവിസ്റ്റും ആധ്യാപികയുമായി ബിന്ദു അമ്മിണിക്കെതിരെ അധിക്ഷേപം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അസഭ്യം പറഞ്ഞതിനാണ് കണ്ണൂർ-കോഴിക്കോട്​ റൂട്ടിലോടുന്ന െസയ്​ൻ ബസിലെ ഡ്രൈവർക്കെതിരെ നടക്കാവ്​ പൊലീസാണ് കേസെടുത്തത്. ഞയറാഴ്ച രാത്രി ബസില്‍ കയറയിപ്പോള്‍ തന്നെ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് പരിഹസിച്ചെന്നും ഇറക്കേണ്ട സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നുമാണ് അമ്മിണി വ്യക്തമാക്കുന്നത്. സംഘപരിവാര്‍ അനുകൂലികളാണ് തന്നെ അധിക്ഷേപിച്ചതെന്നും അമ്മിണി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ്‌ ഞാൻ. എന്നിട്ടും എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത്‌ ഐഡന്റിറ്റി തന്നെ എന്ന്‌ ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ എന്നും അമ്മിണി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ്‌ ഞാൻ. പക്ഷെ എന്ത് കാര്യം. ദളിത്‌ ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത്‌ ഐഡന്റിറ്റി തന്നെ എന്ന്‌ ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ.

arrested

കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബുസുകാർ ഇതാദ്യമായി അല്ല എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. ഞാൻ കയറിയത് കൊണ്ടു നിറയെ യാത്രക്കാർ ഉള്ള ബസ് trrip മുടക്കിയ അനുഭവം കോഴിക്കോട് നീന്നുംഉണ്ടായിട്ടുണ്ട്. എക്സാം ഡ്യൂട്ടിക്കും മറ്റും പോകാൻ നിൽക്കുന്ന പലദിവസങ്ങളിലും പോയിൽക്കാവ് സ്റ്റോപ്പിൽ നിന്നും എന്നെ കയറ്റാതെ ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ് പോയിട്ടുണ്ട്. ചില ബസുകൾ നിർത്താനായി സ്ലോ ചെയ്തു ഞാനാണെന്ന് മനസ്സിലാകുമ്പോൾ പെട്ടെന്നു മുന്നോട്ട് എടുത്തു പോയിട്ടുണ്ട്

ഇന്ന് രാത്രി ഏകദേശം എട്ടു മണിയോടെ പൊയിൽക്കാവ് സ്റ്റോപ്പിൽ നിന്നും Zain എന്നബസിൽ കയറി. ബസിന്റെ നമ്പർ KL46M3355 എന്നനുമ്പറിലുള്ള ബസിന്റെ ഡ്രൈവർ കയ്യിൽ രാഖി ഒക്കെ കെട്ടിയ ഒരാൾ ആയിരുന്നു. ഞാൻ കയറിയപ്പോൾ തന്നെ അയാൾ എന്നെ ശ്രദ്ധിച്ചിരുന്നു. വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ എന്റെ സീറ്റിന് സമീപം വന്നിരുന്നു.

Recommended Video

cmsvideo
    Bindu Ammini was attacked with chilli spray | Oneindia Malayalam

    ഡ്രൈവർ ആസ്ഥാനത്ത്‌ അവരാടെന്ന പോലെ ഒരു ചോദ്യം. ഈ വർഷവും ശബരിമല പോകുന്നോ. ചോദ്യം പരിഹാസത്തോടെ. എന്നിട്ട് അശ്ലീല ചുവയോടെ എന്നെ ഒരു നോട്ടവും. അത് കഴിഞ്ഞു വെസ്റ്റ് ഹിൽ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിർത്താൻ ഡ്രൈവർ തയ്യാറായതു. അതിനിടയിൽ എന്നെ അയാൾ തെറിയും പറഞ്ഞു. ഡ്രൈവർക്കെതിരെ ഞാൻ നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+