പര്‍ദ്ദ ധരിച്ച് നഗരത്തില്‍ കറങ്ങിനടന്ന് പൂജാരി; പൊലീസ് പിടികൂടി, കാരണം ഇതാണ്
കൊയിലാണ്ടി: പര്‍ദ്ദ ധരിച്ച് നഗരത്തിലൂടെ നടന്ന പൂജാരിയായ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വയനാട് കല്‍പ്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പൊലീസ് പിടിയിലായത്. എന്നാല്‍ പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുവാവ് പര്‍ദ്ധയിട്ട് കറങ്ങി നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടിയത്.

പൊലീസ് പിടികൂടിയതിന് ശേഷം ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഒന്നും ചെയ്യാത്തതിനെ തുടര്‍ന്ന് ജിഷ്ണുവിനെ വിട്ടയക്കുകയായിരുന്നു. കല്‍പ്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി രണ്ട് മാസമായി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്യുകയാണ്. തനിക്ക് ചിക്കന്‍ പോക്‌സ് വന്നതിനെ തുടര്‍ന്നാണ് പര്‍ദ്ദിയിട്ട് നടന്നതെന്നാണ് ജിഷ്ണു പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications