കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുഴയില്‍ മുങ്ങിയ ജീവനുകൾക്ക് തുണയായിഎത്തിയത് പോലീസ് ഉദ്യോഗസ്ഥർ

Google Oneindia Malayalam News

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി കയത്തിൽ മുങ്ങിയ ജീവനുകൾക്ക് തുണയായി എത്തിയത് പോലീസ് ഉദ്യോഗസ്ഥർ. കുന്ദമംഗലം മർക്കസിനടുത്ത് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ അകപ്പെട്ട കുട്ടിയേയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ സ്ത്രീയെയുമാണ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

കോഴിക്കോട് കണ്ട്രോൾ റൂം പോലീസ് ഉദ്യോഗസ്ഥർ പട്രോളിങ്ങിനായി പുഴക്ക് സമീപം എത്തിയ ഉദ്യോഗസ്ഥർ ആളുകളുടെ നിലവിളി കേട്ട് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. 13 വയസുകാരി നജാ ഫാത്തിമയാണ് ആദ്യം വെള്ളത്തിലേക്ക് വീഴുന്നത് ശേഷം ഈ കുട്ടിയെ രക്ഷപെടുത്തുന്നതിനായി കുഞ്ചു എന്ന സ്ത്രീ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.

 kozhikkod

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

എന്നാൽ ഇവർക്ക് നീന്തൽ വശമില്ലായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് വെള്ളത്തിലേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നെങ്കിലും അവർക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല.ശേഷമാണ് ബഹളം കേട്ട് എത്തിയ എസ് ഐ സുബോദ് ലാൽ പ്രശാന്ത് എന്നിവർ വെള്ളത്തിലേക്ക് ചാടി കുഞ്ചു എന്ന സ്ത്രീയെ രക്ഷിച്ചു ശേഷമാണ് നജ്മയും വെള്ളത്തിൽ പോയ വിവരം അറിയുന്നത്. ശേഷം പെട്ടന്ന് തന്നെ മുങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ കരക്കെത്തിച്ച് സി പി ഓ ആയ സജീഷ് ആശുപത്രിയിൽ എത്തിച്ചു. പോലീസ് ഉദ്യോഗസ്ഥർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ രണ്ട് ജീവനുകളെയാണ് രക്ഷിക്കാനായത്.

കോന്നി മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യുഡിഎഫ് എന്ന് ഉമ്മൻചാണ്ടികോന്നി മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യുഡിഎഫ് എന്ന് ഉമ്മൻചാണ്ടി

Recommended Video

cmsvideo
Fake video against farmers protest

Kozhikode
English summary
police helped lives of people who drawned in water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X