കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതം, പരിക്കേറ്റ കുട്ടികള്‍ക്കു വിദഗ്ധ ചികിത്സ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൊടുവള്ളിയില്‍ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്‌ഫോടനമുണ്ടായ വീട്ടില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. താമരശേരി ഡിവൈഎസ്പി പി സുധാകരന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച്ച പോലീസ് സംഘം വീടും പരിസരവും പരിശോധിച്ചത്. കോഴിക്കോട്ടു നിന്നുള്ള സയന്റിഫിക്് വിദഗ്ധര്‍, കൊടുവള്ളി സിഐ കെ.ജി. പ്രവീണ്‍ കുമാര്‍, എസ്‌ഐ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പതിനൊന്നുകാരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍, സംഭവം വീട്ടില്‍ വെച്ച്!!പതിനൊന്നുകാരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍, സംഭവം വീട്ടില്‍ വെച്ച്!!

തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് ബിജെപി കൊടുവള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ ചുണ്ടപ്പുറം പൂക്കളതിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് അയല്‍വാസികളായ കുട്ടികള്‍ക്ക് പരിക്കേറ്റത്. മേശപ്പുറത്തിരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. പാല്‍ വാങ്ങുന്നതിനായി വീട്ടിലെത്തിയ കുട്ടികള്‍ ഇവയെടുത്ത് കളിക്കുന്നതിനിടയില്‍ പൊട്ടുകയായിരുന്നു. രണ്ട് ഡിറ്റനേറ്ററുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

01-04-bomb

സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കേളോത്ത് അദീപ് റഹ്മാന്‍(10)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രകിയ നടത്തി. അദീപിന്റെ കൈയ്ക്കാണു പരിക്ക്. കണ്ണിനു പരിക്കേറ്റ കല്ലാരം കെട്ടില്‍ ജിതേവ്(8)നെ വിദഗ്ധ ചികിത്സക്കായ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഇതിനിടെ സംഭവം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. മറ്റു മേഖലകളിലേക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ സ്‌ഫോടകവസ്തു നിര്‍മിച്ചതിന്റെ അവശിഷ്ടമാണോ കുട്ടികളുടെ കൈയില്‍ നിന്ന് പൊട്ടിയത് എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സിപിഎം താമരശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുഫലം അറിയുന്ന ദിവസം കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോംബ് നിര്‍മാണം കൊടുവള്ളിയില്‍ നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ഐഎന്‍എല്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Kozhikode
English summary
Police investigation about bomb blast in BJP leader's courtyard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X