കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലായിയിലും മതപരിവര്‍ത്തന ശ്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ഉത്തരേന്ത്യയില്‍ ആര്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ മറ്റുമതങ്ങളിലുളളവരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള നീക്കങ്ങള്‍ വന്‍വിവാദമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ നേരെ തിരിച്ചാണ്.

കല്ലായിയില്‍ മതപരിവര്‍ത്തന ശ്രമം നടത്തിയതിന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്താണ് മതപരിവര്‍ത്തന ശ്രമം നടത്തിയതെന്നാണ് പരാതി.

Religious Conversion

തിരുവണ്ണൂര്‍ സ്വദേശിയായ മെഹ്‌റൂഫ്, മലപ്പുറം സ്വദേശി അബ്ദുള്‍ കലാം ആസാദ്, കല്ലായി സ്വദേശി മഷൂദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മപരിവര്‍ത്തന ശ്രമം, മത സ്പര്‍ദ്ധയുണ്ടാക്കാനുള്ള ശ്രമം എന്നിവക്കാണ് കേസ്. ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

സാമ്പത്തിക സഹായം എന്ന പ്രലോഭനത്തിലൂടെ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പരാതി. ഐഎസ്എമ്മിന്റെ പേരിലായിരുന്നു ഇതെന്നാണ് വാര്‍ത്തകള്‍.

സംഘടിത മതങ്ങള്‍ ആളെ കൂട്ടാനായി മതപരിവര്‍ത്തന പരിപാടികള്‍ നടത്തുന്നു എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആക്ഷേപം. പലരും നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ടെന്നും അവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് 'ഘര്‍ വാപസി'പരിപാടി നടത്തുന്നതെന്നും അവര്‍ പറയുന്നു. ലോക്‌സഭയില്‍ വലിയ വിവാദമുണ്ടാക്കിയ സംഭവമാണ് ഘര്‍ വാപസി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മതപരിവര്‍ത്തനം തന്നെ നിരോധിക്കണം എന്നാണ് ആര്‍എസ്എസ് സംഘടനകളുടെ ആവശ്യം.

Kozhikode
English summary
Police registered case against three at Kallayi for persuading religious conversion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X