'അനുമോദിച്ച് നാട്ടിൽ ഫ്ളക്സ് ബോർഡുകൾ'; വിദ്യാര്‍ത്ഥി എംബിബിഎസ് ക്ലാസിൽ കയറിയ സംഭവത്തിൽ ട്വിസ്റ്റ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കയറിയിരുന്നെന്ന പരാതിയില്‍ ക്രമിനില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമക്കുകയോ ചെയ്തിട്ടില്ല. നാല് ദിവസം ക്ലാസില്‍ കയറിയിരുന്നത് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി നീറ്റ് പരീക്ഷ എഴുതിയിരുന്നു. ഇതിന് ശേഷം വിദ്യാര്‍ത്ഥി ഗോവയിലേക്ക് വിനോദ യാത്ര പോയി. അവിടെ നിന്നാണ് പരീക്ഷ ഫലം പരിശോധിച്ചത്. ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്കുണ്ടെന്ന് കരുതുകയും അക്കാര്യം വീട്ടുകാരെ വിളിച്ച് പറയുകയും ചെയ്തു. ഇത് അറിഞ്ഞ നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ അനുമോദിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു, എന്നാല്‍ പിന്നീട് ഫലം പരിശോധിച്ചപ്പോഴാണ് തനിക്ക് പതിനായിരത്തിന് മുകളിലാണ് റാങ്കെന്ന് മനസിലായത്.

ഇതോടെ തനിക്ക് എം ബി ബി എസ് പ്രവേശനം ലഭിക്കില്ലെന്ന് വിദ്യാര്‍ത്ഥിക്ക് മനസിലായി. മാനഹാനി ഭയന്ന് എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് ക്ലാസില്‍ കയറി ഇരിക്കുകയായിരുന്നു. നാല് ദിവസത്തോളമാണ് വിദ്യാര്‍ത്ഥി ക്ലാസില്‍ കയറി ഇരുന്നത്.

അവിടെ നിന്നുള്ള ഫോട്ടോ എടുത്ത് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അയച്ചുകൊടുത്തെന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാട്ടിലെത്തി അന്വേഷണം നടത്തി. ഇതോടെ വിദ്യാര്‍ത്ഥിനി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തുകയും ചെയ്തു.

അഞ്ച് ദിവസത്തോളമാണ് പ്ലസ് ടു വിദ്യാര്‍ത്ഥി എം ബി ബി എസ് ക്ലാസില്‍ ഇരുന്നത്. അറ്റന്‍ഡന്‍സ് രജസ്റ്ററും പ്രവേശന പട്ടികയും പരിശോധിച്ചപ്പോഴാണ് അധ്യാപകര്‍ക്ക് ക്ലാസില്‍ ഒരാള്‍ അധികമുള്ള വിവരം മനസിലായത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ വകുപ്പ് മേധാവികളോട് കോളേജ് വിശദീകരണം തേടിയിരുന്നു.

മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി നംവബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ക്ലാസില്‍ ഇരുന്നത്. തനിക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച കാര്യം പെണ്‍കുട്ടി വാട്സാപ്പിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കോളേജ് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications