കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് അധ്യാപകര്‍ ഉത്തരമെഴുതിയ കേസ്: പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പര്‍ തിരുത്തിയെഴുതിയ സംഭവത്തിലെ പ്രതികളെ പിടിക്കാന്‍ കഴിയാതെ പൊലീസ്. സംഭവത്തിലെ രണ്ടു പ്രതികളെയാണ് പിടികൂടാനുള്ളത്. സംഭവം പുറത്തുവന്നിട്ട് രണ്ടു മാസം പിന്നിടുമ്പോഴും കേസില്‍ പുരോഗതിയില്ല.

<br> നമ്മുടെ 105 എംഎൽഎമാരും പാറ പോലെ ഉറച്ച് നിന്നു... അമിത് ഷായ്ക്ക് യെദ്യൂരപ്പയുടെ കത്ത്!
നമ്മുടെ 105 എംഎൽഎമാരും പാറ പോലെ ഉറച്ച് നിന്നു... അമിത് ഷായ്ക്ക് യെദ്യൂരപ്പയുടെ കത്ത്!

കഴിഞ്ഞ വര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ സ്‌കൂളിന് ഉന്നത വിജയം കിട്ടാനായി കംപ്യൂട്ടര്‍ അധ്യാപകനായ നിഷാദ് വി. മുഹമ്മദ് തിരുത്തിയെഴുതിയെന്നാണ് കേസ്. ഇദ്ദേഹത്തോടൊപ്പം നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ. ഫൈസല്‍ എിവരായിരുന്നു മറ്റു പ്രതികള്‍. ഇതില്‍ പി.കെ. ഫൈസലിന് കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ മറ്റു രണ്ടു പ്രതികളും സംഭവം പുറത്തു വന്ന ദിവസം മുതല്‍ ഒളിവിലാണ്.

grah-602-156390

ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് പൊലീസ് അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് മുക്കം പോലീസ് മൂന്ന് അധ്യാപകര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുത്തിരുന്നു.

Kozhikode
English summary
Police stuck in investigation of examination fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X