Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാരെ കയറ്റിയ പൊലീസ് വാഹനം ഡീസല്‍ തീര്‍ന്ന് വഴിക്കായി; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയത് കൊണ്ടുപോകാന്‍ വന്ന പൊലീസ് വാഹനം ഡീസല്‍ തീര്‍ന്ന് വഴിയില്‍ കിടന്നതായി ആരോപണം. നിന്നുപോയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തള്ളി സഹായിച്ചത്. എന്നാല്‍ വാഹനത്തിലെ ഡീസര്‍ തീര്‍ന്നതല്ലെന്നും മെക്കാനിക്കല്‍ സംബന്ധമായ പ്രശ്‌നമാണ് വാഹനം നിന്നുപോകാന്‍ കാരണമായതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ വാഹനം തള്ളിയത്. ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്' തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വണ്ടി തള്ളി ഒരു വശത്തേക്ക് ഒതുക്കി. ഇടയ്ക്ക് ഒരു പ്രവര്‍ത്തകന്‍ ഡ്രൈവറുടെ അടുത്ത് പോയി സമരത്തിന് വരുമ്പോ മീറ്ററൊക്കെ ഒന്നും നോക്കണം എന്നും പറഞ്ഞു.

kerala

കൂടാതെ വാഹനത്തന് ഡീസലടിക്കാനുള്ള പണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിടുകയും ചെയ്തു. പൊലീസ് വണ്ടിക്ക് ഡീസലടിക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കടം വാങ്ങി കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. അതേസമയം, സംസ്ഥാനത്ത് കെ റെയിലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.

അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് കല്ലിടാന്‍ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയില്‍ പ്രതിഷേധം കാരണം കല്ലിടല്‍ നടന്നില്ല. അതിനിടെ കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരസമിതി മാര്‍ച്ച് നടത്തി.

അതേസമയം, ദില്ലിയിലും ഇന്ന് എംപിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പാര്‍ലമെന്റിന് മുന്നില്‍ യു.ഡി എഫ് എംപിമാരെ കയേറ്റം ചെയ്ത ഡല്‍ഹി പോലീസിന്റെ നടപടി കാട്ടാളത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎമ്മിനും ബിജെപിക്കും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഡല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ യുഡിഎഫ് എം.പിമാര്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാര്‍ലമെന്റിന് മുന്നില്‍ കണ്ടത്. അതി ശക്തമായി പ്രതിഷേധിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Recommended Video

cmsvideo
    കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+