കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള ചരിത്രത്തിലാദ്യം: കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍രെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കി

Google Oneindia Malayalam News

കോഴിക്കോട്: പോലൂര്‍ കൊലപാതകത്തില്‍ നിര്‍ണ്ണായക നീക്കവുമായി യുഎഇ. രണ്ടര വര്‍ഷം അന്വേഷിച്ചിട്ടും മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കാത്തത് പോലീസിനെ ഏറെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചയാളുട തലയോട്ടി ഉപയോഗിച്ച് സൃഷ്ടിച്ച മുഖചിത്രം ക്രൈംബ്രാഞ്ച് പുറത്തു വിട്ടത്.

മൃതദേഹത്തിന്റെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കുന്ന ഫേഷ്യൽ റീ കൺസ്ട്രക്‌ഷൻ രീതി കേരളത്തിലാദ്യമായാണ് ഇത്തരമൊരു രീതി നടപ്പിലാക്കുന്നത്.

2017 സെപ്റ്റബംര്‍

2017 സെപ്റ്റബംര്‍

2017 സെപ്റ്റബംര്‍ പതിനാലിനാണ് കോഴിക്കോട് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ പൊലീസും ക്രൈം ബ്രാഞ്ചും കൂടി രണ്ടരവര്‍ഷം അന്വേഷിച്ചിട്ടും മരിച്ചയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

അന്വേഷണസംഘം

അന്വേഷണസംഘം

മണാശ്ശേരി ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിച്ച ഡിവൈഎസ്പി എം ബിനോയിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘം രൂപീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മൃതദേഹത്തിന്റെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കുന്ന ഫേഷ്യൽ റീ കൺസ്ട്രക്‌ഷൻ തയ്യാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തലയോട്ടിയുടെ മാതൃക

തലയോട്ടിയുടെ മാതൃക

തുടര്‍ന്ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം മാർച്ച് 13ന് പുറത്തെടുത്തു. ഡിഎൻഎ പരിശോധനയ്ക്കു ശേഷം മൃതദേഹത്തിന്റെ തലയോട്ടിയുടെ മാതൃകയുണ്ടാക്കി. തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലാണ് ഇതു ചെയ്തത്. രണ്ടരമാസം കൊണ്ടാണ് മുഖചിത്രമുണ്ടാക്കിയത്.

വിദഗ്ധരുടെ സേവനം

വിദഗ്ധരുടെ സേവനം

ഫോറന്‍സിക്, നരവംശശാസ്ത്ര വിദഗ്ധർ, ഫൊറൻസിക് ആർട്ടിസ്റ്റ് എന്നിവരുടെ സഹായത്തോടെയായിരുന്നു മുഖചിത്രം തയ്യാറാക്കിയത്. പോലീസ് ഫോറന്‍സികില്‍ നിലവില്‍ ആര്‍ട്ടിസ്റ്റ് ഇല്ലാത്തതിനാല്‍ പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനമായിരുന്നു ഉപയോഗിച്ചത്. തയ്യാറാക്കിയ മുഖചിത്രത്തിലൂടെ മരിച്ചയാളെകുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

വിവരം അറിയിക്കണം

വിവരം അറിയിക്കണം

രേഖാചിത്രത്തിലുള്ളയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ക്രൈം ബ്രാഞ്ചിനെ അറിയിക്കണം. ഫോൺ: 9497987306, 9497965007. അതേസമയം മൃതദേഹം കോണ്ടുവന്നിട്ടത് പോലൂര് പറമ്പില്‍ ബസാര്‍ ഭാഗത്തുള്ള ചിലരെന്ന സൂചന അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.

മയക്ക് മരുന്ന് സംഘം

മയക്ക് മരുന്ന് സംഘം

എന്നാല്‍ മരിച്ചയാളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനാല്‍ മാത്രം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരപരിധിയിലെ മയക്ക് മരുന്ന് സംഘത്തെ പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം

 '19 സീറ്റില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്'; പ്രതീക്ഷകളുമായി കോണ്‍ഗ്രസ് '19 സീറ്റില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്'; പ്രതീക്ഷകളുമായി കോണ്‍ഗ്രസ്

Kozhikode
English summary
polur muder case; sketch prepared by crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X