കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ ദയനീയ പ്രകടനം, പിഎം നിയാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍!!

Google Oneindia Malayalam News

കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെതിരെ കോഴിക്കോട്ട് വമ്പന്‍ പ്രതിഷേധം. സിപിഎമ്മുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും ഉയര്‍ന്നിരിക്കുകയാണ്. നിയാസിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എല്‍ഡിഎഫില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് നിയാസിനെതിരെയുള്ള ആരോപണം.

1

ദയനീയ പരാജയമാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ആകെയുള്ള 75 സീറ്റില്‍ 51 സീറ്റും എല്‍ഡിഎഫ് സ്വന്തമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ തുടര്‍ച്ചയായ 46ാം തവണയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയും ചെയ്തു. അതേസമയം യുഡിഎഫ് 18 സീറ്റില്‍ നിന്ന് 17 സീറ്റിലേക്ക് വീണത്. അതേസമയം ബിജെപി അവരുടെ ഏഴ് സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്തി. വോട്ട് ശതമാനവും വര്‍ധിപ്പിച്ചു. എന്നിട്ടും കോണ്‍ഗ്രസിന് യാതൊന്നും ചെയ്യാനായില്ലെന്നതാണ് ഏറ്റവും വലിയ നാണക്കേടായി മാറിയത്.

Recommended Video

cmsvideo
കോഴിക്കോട്; കോൺഗ്രസിൽ പോസ്റ്റർ യുദ്ധം തുടരുന്നു;പിഎം നിയാസിനെതിരെ കോഴിക്കോട് പോസ്റ്റർ

ഇത്തരം നാണക്കേടുകള്‍ കോണ്‍ഗ്രസിന് മുന്നില്‍ നില്‍ക്കെയാണ് പിഎം നിയാസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റി, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കളമൊരുക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി നിയാസിനെ പുറത്താക്കുക. എല്‍ഡിഎഫുമായുള്ള വോട്ട് കച്ചവടം അവസാനിപ്പിക്കുക എന്നിങ്ങനെ പോസ്റ്ററില്‍ പറയുന്നുണ്ട്. നിരവധി പോസ്റ്ററുകള്‍ ഇത്തരത്തില്‍ ഡിസിസിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

നേരത്തെ ഡിസിസി യോഗത്തിലും നിയാസിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയാസ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാല് സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കിയത് നിയാസ് ആണെന്ന് പരാതി ഉയര്‍ന്നിരുന്നു. അതേസമയം കേരളത്തില്‍ പല ഡിസിസികള്‍ക്ക് മുന്നിലും ഇത്തരം പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശൂരനാട് രാജശേഖരനെതിരെയും ബിന്ദു കൃഷ്ണയ്‌ക്കെതിരെയും പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കോഴിക്കോട് ഉയര്‍ന്ന പോസ്റ്ററുകള്‍ പക്ഷേ നിയാസിന്റെ സ്ഥാനം തെറിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

Kozhikode
English summary
poster against kpcc general secretary pm niyas at kozhikoed dcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X