കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതിത്തകരാര്‍; കോഴിക്കോട് സിവില്‍സ്‌റ്റേഷനില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഭൂഗര്‍ഭ കേബിളില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിവില്‍സ്‌റ്റേഷന്‍ ബി ബ്ലോക്കില്‍ വൈദ്യുതി മുടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം കെഎസ്ഇബി അധികൃതര്‍ തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെ തകരാര്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ സാധാരണനിലയിലാകാന്‍ തിങ്കളാഴ്ചയാകുമെന്നാണ് വിവരം.

<strong>മകളെ സോയിഷിനെ പരിഹസിച്ച് സഹപാഠി, ചുട്ട മറുപടി നൽകി അമ്മ സ്മൃതി ഇറാനി, കുറിപ്പ് വൈറൽ!</strong>മകളെ സോയിഷിനെ പരിഹസിച്ച് സഹപാഠി, ചുട്ട മറുപടി നൽകി അമ്മ സ്മൃതി ഇറാനി, കുറിപ്പ് വൈറൽ!

താലൂക്ക് സപ്ലൈ ഓഫീസ്, പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസ്, ലാന്‍ഡ് ട്രിബ്യൂണല്‍, പെന്‍ഷന്‍ ട്രഷറി തുടങ്ങിയ പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ബി ബ്ലോക്കിലാണ്. സിവില്‍സ്‌റ്റേഷനിലെ തന്നെ വൈദ്യുതി കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഓരോ ബ്ലോക്കിലേക്കും വൈദ്യുതി എത്തിക്കുന്നത്. ഭൂമിക്കടിയിലൂടെ സ്ഥാപിച്ച കേബിള്‍ വഴിയാണ് വിതരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് കേബിളുകള്‍. ബി ബ്ലോക്കില്‍ തകരാറുണ്ടായപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പ്രയാസം നേരിട്ടു.

Kozhikode map

മുഴുവന്‍ കേബിളുകളും വിശദമായി പരിശോധിച്ചാണ് തകരാര്‍ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ കേടുവന്ന കേബിള്‍ പൂര്‍ണമായി മാറ്റണം. 240 സ്‌ക്വയര്‍ എംഎം കേബിളാണിത്. എഴുപത് മീറ്ററോളം മാറ്റേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കുഴിയെടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വൈദ്യുതി മുടങ്ങിയതു കാരണം ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടതോടെ അധികൃതരെത്തി ജനറേറ്റര്‍ സജ്ജമാക്കിയിട്ടുണ്ട്.

Kozhikode
English summary
Power outage; The offices of the civil station were disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X