കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്തൂര്‍ നഗരസഭ; അധ്യക്ഷയ്‌ക്കെതിരെ നടപടി വേണമെന്ന് പ്രവാസി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആന്തൂര്‍ നഗരസഭയില്‍ പ്രവാസിയായ സാജന്‍ പാറയില്‍ 16 കോടി ചെലവിട്ടു നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്താനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭ അധ്യക്ഷക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

<strong>മാവോയിസറ്റുകളെ നേരിടാന്‍ പുത്തന്‍അടവ്, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവസി മേഖലകളില്‍ ഇനി വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി</strong>മാവോയിസറ്റുകളെ നേരിടാന്‍ പുത്തന്‍അടവ്, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആദിവസി മേഖലകളില്‍ ഇനി വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി

പ്രവാസികള്‍ക്ക് വ്യവസായം ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അതിന് വിപരീതമായി പ്രവാസികള്‍ നാട്ടില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടുന്ന സി പി എം നേതൃത്വത്തെ ജനം തിരിച്ചറിയണം. സാജന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും ഡി സി സിയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

Kozhikode map

ജില്ലാ പ്രസിഡന്റ് ബാബുകരിപ്പാലയുടെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി പി മമ്മദ്‌കോയ യോഗം ഉദ്ഘാടനം ചെയ്തു. കുഞ്ഞുട്ടി പൊന്നാട്, ഷമീര്‍ കൊമ്മേരി, എ കെ ശ്രീധരന്‍, ആര്‍ കെ രാജീവ്, കെഎന്‍ എ അമീര്‍, എകെ കുഞ്ഞബ്ദുള്ള, ജമാല്‍ മൊകേരി, കെ എം ബാലകൃഷ്ണന്‍, ശംസുദ്ദീന്‍ അപ്പോളോ കൊടുവള്ളി, അനില്‍ ഈയ്യാട്, അബ്ദുള്‍സലാം, ഗഫൂര്‍ ഇയ്യാട് എിവര്‍ സംസാരിച്ചു.

Kozhikode
English summary
Pravasi congress against Anthoor municipal chairperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X