കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാവിയണിഞ്ഞ് കോഴിക്കോട്, വിവാദങ്ങളിൽ തൊടാതെ പ്രധാനമന്ത്രിയുടെ പ്രസംഗം, കോഴിക്കോട്ടെത്തിയ നരേന്ദ്രമോദിയെ വരവേറ്റത് വൻജനാവലി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എൻഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ആവേശം പകരാൻ കോഴിക്കോട്ടെത്തിയ നരേന്ദ്രമോദിയെ വരവേറ്റത് വൻജനാവലി. കോഴിക്കോട് കടപ്പുറത്തെ വേദിയിലായിരുന്നു വിജയ്‌സങ്കൽപ്പ് റാലിയെന്ന പേരിൽ മഹാസമ്മേളനം സംഘടിപ്പിച്ചത്. ജില്ലയ്ക്കകത്തു നിന്നും സമീപജില്ലകളിൽ നിന്നുമായി മണിക്കൂറുകൾക്ക് മുമ്പുതന്നെ പ്രവർത്തകരെത്തി.

<strong><br>വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫിന്റെ കര്‍ഷറാലി നടത്തി; കര്‍ഷക പാര്‍ലിമെന്റ് അശോക് ധാവളെ ഉദ്ഘാടനം ചെയ്തു</strong>
വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫിന്റെ കര്‍ഷറാലി നടത്തി; കര്‍ഷക പാര്‍ലിമെന്റ് അശോക് ധാവളെ ഉദ്ഘാടനം ചെയ്തു

കർശന സുരക്ഷാ നടപടികളാണ് മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പോലീസ് ഒരുക്കിയിരുന്നത്. വേദിയും പരിസരവും കഴിഞ്ഞദിവസം മുതൽക്കു തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. നഗരത്തിലും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലും കർശന ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രണ്ടായിരം പോലീസുകാരെയാണ് സമ്മേളനവേദിയിലും പരിസരത്തുമായി വിന്യസിച്ചത്.

Narendra Modi

വേദിയിലും പരിസരത്തും അലങ്കാരമായി സ്ഥാപിച്ച കൊടികൾക്കുപുറമേ വിവിധ വലിപ്പത്തിലുള്ള കൊടികളും ബാനറുകളുമായാണ് ബിജെപി പ്രവർത്തകരെത്തിയത്. മോദിയുടെ മുഖചിത്രമുള്ള മുഖംമൂടികൾ, ടീഷർട്ടുകൾ തുടങ്ങിയവയും നിരവധിയുണ്ടായിരുന്നു. നിശ്ചയിച്ചതിലും ഒരു മണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി വേദിയിലെത്തിയതെങ്കിലും പ്രവർത്തകരുടെ ആവേശത്തിനു ഒട്ടും കുറവുണ്ടായിരുന്നില്ല.

മലയാളികൾക്കെല്ലാം വിഷു ആശംസകൾ മലയാളത്തിൽ നേർന്നുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രവർത്തകർ സ്വീകരിച്ചത്. വിവാദ വിഷയങ്ങളിൽ നിന്നു കൃത്യമായ അകലം പാലിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാൽ യുഡിഎഫിനെയും എൽഡിഎഫിനെയും കണക്കിനു വിമർശിക്കുകയും ചെയ്തു.

കോംട്രസ്റ്റ്, മാവൂർ റയോൺസ് തുടങ്ങിയ കോഴിക്കോട്ടെ വിഷയങ്ങൾ പ്രത്യേകം പരാമർശിക്കാനും അദ്ദേഹം മറന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കാര്യമായ വിമർശനത്തിനോ പരാമർശത്തിനോ പ്രധാനമന്ത്രി മുതിർന്നില്ല. നികുതി വെട്ടിപ്പു നടത്തിയ ആൾ കേരളത്തിൽ മത്സരിക്കാനെത്തുന്നു എന്ന പരോക്ഷ പരാമർശം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയത്.

പേരിനുമാത്രം ഈ വിഷയം ഉന്നയിച്ച അദ്ദേഹം വിശ്വാസ സംരക്ഷണം എന്നതിലൂന്നി ഇരുമുന്നണികളെയും പരമാവധി ആക്രമിച്ചു. ഒരു മണിക്കൂറിൽ താഴെ നീണ്ടുനിന്ന പ്രസംഗം വി. മുരളീധരൻ എംപി പ്രസംഗം പരിഭാഷപ്പെടുത്തി. തുഷാർവെള്ളാപ്പള്ളിയടക്കം മലബാർ മേഖലയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Kozhikode
English summary
Prime Minister Narendra Modi in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X