• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫ്- എൽഡിഎഫ് വ്യത്യാസം പേരിൽ മാത്രം; കേരളജനതയുടെ വിശ്വാസവും ആചാരവും തകർക്കാൻ ബിജെപി അനുവദിക്കില്ല, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി

  • By Desk

കോഴിക്കോട്: ബിജെപി മുന്നോട്ടുവയ്ക്കുന്നത് ബദൽരാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഡിഎഫും എൽഡിഎഫും തമ്മിൽ പേരിൽ മാത്രമാണ് വ്യത്യാസം. അവരുടെ പ്രവർത്തികൾ സമാനമാണ്. ഈ രണ്ടു മുന്നണികളും മാറിമാറി കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കയാണ്. യുഡിഎഫിന്റെ നിഘണ്ടുവിൽ മുഴുവൻ അഴിമതിയുടെ കഥകളാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാകിസ്താന്‍ 40 സൈനികരെ കൊന്നത് മോദിക്ക് വേണ്ടിയാണോ: അരവിന്ദ് കേജ്രിവാള്‍

ഇടതുപക്ഷം അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. 2016 മേയ് മുതൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ നിരവധി പിൻവാതിൽ നിയമനങ്ങളാണ് നടന്നത്. നിരവധി മന്ത്രിമാർ അഴിമതി ആരോപണങ്ങളിൽപ്പെട്ട് രാജി വച്ചു. കോഴിക്കോട്ടെ കോംട്രസ്റ്റ് തൊഴിലാളികൾ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്. മാവൂർ ഗ്വാളിയോർ റയോൺസ് ഇപ്പോഴും തുറക്കാതെ തുടരുന്നു.

ഇത് ഇവിടുത്തെ സർക്കാരിന്റെ പിടിപ്പുകേടാണ്. വികസനത്തെക്കുറിച്ച് യാതൊരു കാഴ്ചപ്പാടുമില്ലെന്നതിന്റെ തെളിവാണ്. കോൺഗ്രസിനെയോ ഇടതുപക്ഷത്തെയോ തെരഞ്ഞെടുക്കുന്നത് ഉന്നതതല അഴിമതി നടത്താൻ അവരുടെ നേതാക്കൾക്കു ലൈസൻസ് നൽകുന്നതിനു തുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് കേരളസംസ്‌കാരം കടുത്ത ആക്രമണമാണ് നേരിടുന്നത്. ശാന്തിയുടെയും സാഹോദര്യത്തിന്റെയും നാടായ കേരളത്തെ ഇരുമുന്നണികളും ചേർന്ന് രാഷ്ട്രീയസംഘർഷങ്ങളുടെ ഭൂമിയാക്കി മാറ്റി. നിരവധി ബി.ജെ.പി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. കപടബുദ്ധിജീവികളും കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്നവരും ഇതേക്കുറിച്ച് മൗനം പാലിക്കുന്നു. അവർക്കുമേൽ എന്തു സമ്മർദ്ധമാണുള്ളത്.

ത്രിപുരയിൽ കമ്യൂണിസ്റ്റുകാർ ഭയപ്പെടുത്തിയാണ് ഭരണം നടത്തിയിരുന്നത്. ഭരണപരാജയം മറച്ചുവയ്ക്കാൻ അക്രമം നടത്തുകയായിരുന്നു അവർ. ഇതിനു അവിടുത്തെ ജനങ്ങൾ ശക്തമായ മറുപടി നൽകി. ഭാരതീയ ജനതാ പാർട്ടി അവിടെ സർക്കാർ രൂപീകരിച്ചു. ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചു. അതു തന്നെയാണ് വരും ദിവസങ്ങളിൽ കേരളത്തിലും സംഭവിക്കുക.-മോദി പറഞ്ഞു.

കേരളത്തിന്റെ പാരമ്പര്യം തകർക്കാൻ എൽഡിഎഫിനെയും യുഡിഎഫിനെയും അനുവദിക്കില്ല. കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനു ബിജെപി നിലകൊള്ളും. സുപ്രിംകോടതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും. നാടിന്റെ ആചാരങ്ങളുടെ കാര്യത്തിൽ കപട ഉദാരവാദികളും വ്യാജ സന്നദ്ധ സംഘടനകളും അർബൻ നക്‌സലുകളുമൊക്കെ ഒരുമിച്ചിരിക്കയാണ്.

കേരളത്തിലെ ജനങ്ങളുടെ വികാരത്തെ അവർ അവഹേളിക്കുന്നു, പാരമ്പര്യത്തെ നശിപ്പിക്കാനാണ് അവർ എത്തിയിക്കുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയിരിക്കുന്നു.പ്രതിപക്ഷത്തിന് ദേശീയ സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുമില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് ഭീകരതയ്‌ക്കെതിരെ അവർ ഒന്നും ചെയ്തില്ല. എന്നാൽ നമ്മുടെ സൈന്യം തീവ്രവാദികളുടെ വീട്ടിൽ കയറി അവരെ നശിപ്പിച്ചു.

അതിനെ പിന്തുണയ്ക്കുന്നതിനു പകരം പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും സൈന്യത്തെ ചോദ്യം ചെയ്യുകയാണ്. കേരളത്തിൽ ഭീകരവാദ സംഘടനകൾക്ക് സൗജന്യപാസ് കൊടുത്തിരിക്കുകയാണ്. അത്തരക്കാരെ സമ്മദിദാനത്തിലൂടെ പാഠം പഠിപ്പിക്കേണ്ട സാഹചര്യമാണിത്. കേരളത്തിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ഇ വിസ അടക്കമുള്ള കാര്യങ്ങൾ ടൂറിസം രംഗത്തു വൻ കുതിച്ചുചാട്ടമുണ്ടാക്കി. തീവ്രവാദം ജനങ്ങളെ വിഭജിക്കുമ്പോൾ വിനോദനസഞ്ചാരം ജനങ്ങളെ ഒരുമിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കു ഹാരാർപ്പണം നടത്തി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
Prime Minister Narendra Modi's speech in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more