കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രിയെ വരവേൽക്കാൻ കോഴിക്കോടൊരുങ്ങുന്നു... മോദി വെള്ളിയാഴ്ച എത്തും!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദി വെള്ളിയാഴ്ച കേരളത്തിൽ

കോഴിക്കോട്: എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ആവേശമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വിജയ് സങ്കൽപ്പ റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം അഞ്ചോടെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം റോഡു മാർഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും.

<strong>ചാലക്കുടിയില്‍ ബെന്നി ബെഹനാനുവേണ്ടി പ്രിയങ്കാ ഗാന്ധി എത്തിയേക്കും; ഇന്നസെന്റിനായി സിനിമാ താരങ്ങളുമെത്തും..</strong>ചാലക്കുടിയില്‍ ബെന്നി ബെഹനാനുവേണ്ടി പ്രിയങ്കാ ഗാന്ധി എത്തിയേക്കും; ഇന്നസെന്റിനായി സിനിമാ താരങ്ങളുമെത്തും..

വേദിയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിലെ എൻഡിഎ സ്ഥാനാർത്ഥികളും എൻഡിഎയുടെ സംസ്ഥാന, ജില്ലാ നേതാക്കളും വേദിയിൽ സന്നിഹിതരാവും. കോഴിക്കോട്, വടകര, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനശേഷം റോഡുമാർഗം വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന നരേന്ദ്രമോദി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

Narendra Modi


പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് നഗരത്തിലും കോഴിക്കോട് കടപ്പുറത്തും ഏർപ്പെടുത്തുന്നത്. സമ്മേളനദിവസം നഗരത്തിലുൾപ്പെടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. പ്രധാനമന്ത്രിയുടെ വരവും വിജയ് സങ്കൽപ്പ റാലിയും വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ നേതാക്കളും പ്രവർത്തകരും.

ഉത്തരകേരളത്തിൽ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിക്കു പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്ന സൂചനയാണ് ബിജെപി നേതാക്കൾ നൽകുന്നത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ വൈകാതെ വയനാട്ടിലെത്തുമെന്ന് പി.കെ. കൃഷ്ണദാസ് അറിയിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Prime Minister Narendra Modi will reach Kozhikode at Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X