കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്നത് കുപ്രചാരണം, വീഡിയോ വർഷങ്ങള്‍ക്ക് മുമ്പുള്ളത്: പ്രിന്‍സിപ്പാള്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി പ്രിന്‍സിപ്പാള്‍ ഡോ. കെ ജി സജീത്ത് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാതൃകാപരമായി നടന്നു വരുന്ന മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്കരണം തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ. വര്‍ഷങ്ങള്‍ക്കു മുമ്പ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.
വീഡിയോയില്‍ കാണിക്കുന്നത് ആശുപത്രിയുടെ മാലിന്യ ശേഖരണ പ്രദേശമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പാഴാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി 2,500 കിലോഗ്രാം ഭക്ഷ്യ മാലിന്യമാണ് മെഡിക്കല്‍ കോളേജില്‍ സംസ്കരിക്കുന്നത്. മാലിന്യ സംസ്ക്കരണ രംഗത്ത് വലിയ വെല്ലുവിളിയാണിത്. എന്നിരിക്കെ, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പും മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ഫാര്‍മസി അടച്ചപ്പോള്‍ മരുന്നില്ലാതെ ഫാര്‍മസി പൂട്ടി എന്നും, ഓര്‍ത്തോ വിഭാഗത്തില്‍ വിജയകരമായി നടന്ന സര്‍ജറിയെ പറ്റി തെറ്റായ വിവരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.
കോവിഡ് കാലത്ത് കേരളം നടത്തിയ അനന്യമായ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്കിയ സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മലബാറിലെയാകെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന ജനങ്ങള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ സ്ഥാപനത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയണം. മികവാര്‍ന്ന ആരോഗ്യ സേവനം നല്കുന്ന കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, നിപ ലക്ഷണങ്ങളുള്ള വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളെ കാണാൻ സന്ദർശകർ വരരുതെന്നതാണ് പ്രധാന നിർദേശം. രോഗങ്ങൾ ബാധിച്ചെത്തുന്നവരുടെ കൂട്ടിരിപ്പിനായി ഒരാൾ മാത്രം മതിയെന്നും ആവശ്യമുള്ളവർ മാത്രം പരിശോധനയ്ക്കായി ഒപിയിൽ എത്തിയാൽ മതിയെന്നും നിർദേശമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications