ഫറോക്കില്‍ മാവോയിസ്റ്റ് അനുകൂല ബാനര്‍; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബാനറുകളും നോട്ടീസുകളും ഫാറൂഖ് കോളജ് പരിസരത്ത് പ്രത്യക്ഷപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് ഇവ. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരങ്ങളിലാണ് നോട്ടീസുകളും ലഘുലേഖയും പതിപ്പിച്ചത്. പരുത്തിപ്പാറ റോഡില്‍ ഫാറൂഖ് ട്രെയിനിംഗ് കോളജിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നും സമീപത്തെ ആല്മരത്തിലുമായി രണ്ടു ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ജനകീയ യുദ്ധപാതയില്‍ അണിചേരുക എന്ന തലക്കെട്ടില്‍ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് രണ്ടുപേജുള്ള നോട്ടീസ്. ജലീലിന്റെ കൊലപാതകികള്‍ക്കു മാപ്പില്ല എന്നെഴുതിയതാണ് ബാനര്‍. ഫാസിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിനു കഴിയില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്നീ വാചകങ്ങളുമുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണു ഇവ സ്ഥാപിച്ചതെന്നു കരുതുന്നു.

പോസ്റ്ററുകളും മറ്റും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് പോലീസിനെ അറിയിച്ചത്. ഇന്‍സ്പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസുകളും ബാനറുകളും കസ്റ്റഡിയിലെടുത്തു. യുഎപിഎ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെടുന്ന മാവോയിസ്റ്റ് പത്രപ്രസ്താവന വയനാട് പ്രസ്ക്ലബില്‍ കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നോട്ടീസിനും വയനാട്ടിലെ പത്രക്കുറിപ്പിനും പിന്നില്‍ ഒരേ സംഘടനയോ വ്യക്തിയോ ആണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications