കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫറോക്കില്‍ മാവോയിസ്റ്റ് അനുകൂല ബാനര്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം പോലീസ് അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബാനറുകളും നോട്ടീസുകളും ഫാറൂഖ് കോളജ് പരിസരത്ത് പ്രത്യക്ഷപ്പെട്ടു. സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് ഇവ. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരങ്ങളിലാണ് നോട്ടീസുകളും ലഘുലേഖയും പതിപ്പിച്ചത്. പരുത്തിപ്പാറ റോഡില്‍ ഫാറൂഖ് ട്രെയിനിംഗ് കോളജിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നും സമീപത്തെ ആല്‍മരത്തിലുമായി രണ്ടു ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ജനകീയ യുദ്ധപാതയില്‍ അണിചേരുക എന്ന തലക്കെട്ടില്‍ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് രണ്ടുപേജുള്ള നോട്ടീസ്. ജലീലിന്റെ കൊലപാതകികള്‍ക്കു മാപ്പില്ല എന്നെഴുതിയതാണ് ബാനര്‍. ഫാസിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിനു കഴിയില്ല, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്നീ വാചകങ്ങളുമുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണു ഇവ സ്ഥാപിച്ചതെന്നു കരുതുന്നു.

maoistposterclct-

പോസ്റ്ററുകളും മറ്റും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് പോലീസിനെ അറിയിച്ചത്. ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസുകളും ബാനറുകളും കസ്റ്റഡിയിലെടുത്തു. യുഎപിഎ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്ന മാവോയിസ്റ്റ് പത്രപ്രസ്താവന വയനാട് പ്രസ്‌ക്ലബില്‍ കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നോട്ടീസിനും വയനാട്ടിലെ പത്രക്കുറിപ്പിനും പിന്നില്‍ ഒരേ സംഘടനയോ വ്യക്തിയോ ആണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Kozhikode
English summary
Pro Maoist poster in Feroke to seek boycot election, investigations started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X