കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയകാലത്തെ ജനകീയ ഐക്യം തകർക്കാൻ ബോധപൂർവ ശ്രമം: പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയകാലത്ത് ജനങ്ങൾക്കിടയിലുണ്ടായിരുന്ന ഐക്യം തകർക്കാനുള്ള ബോധപൂർവായ ശ്രമമാണ് ഉണ്ടാവുന്നതെന്നും ഇന്ത്യൻ ഭരണഘടനയുടെ പവിത്രത തന്നെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പ്രൊഫ. ടി പി കുഞ്ഞികണ്ണൻ. ചേമഞ്ചേരി ഗ്രാമപഞ്ചായത്തും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി നടത്തിയ കേരളീയ നവോത്ഥാനം ചരിത്ര താളുകളിലൂടെ ചരിത്ര രേഖാ പ്രദർശനം പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong><br> സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വായ്പ തിരിച്ചടയ്ക്കും, സിപിഎമ്മിന് വിമര്‍ശനം</strong>
സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വായ്പ തിരിച്ചടയ്ക്കും, സിപിഎമ്മിന് വിമര്‍ശനം

പഴയ കാലത്തെ അനാചാരങ്ങളെ തിരികെ പിടിക്കാനുള്ള ശ്രമം നടക്കുകയാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നിലകൊണ്ടിട്ടുള്ളത്. അനീതിക്കെതിരെ സംഘടിതമായ ചോദ്യം ചെയ്യൽ സമൂഹത്തിൽ നിന്നും നവോത്ഥാന കാലത്ത് ഉണ്ടായിട്ടുണ്ട്. നവോത്ഥാനമെന്നത് ഒരു സാമൂഹ്യ മാറ്റമാണ്. വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തിൽ നിന്നും ലോകത്തിന് വഴികാട്ടിയാകുന്ന കേരളത്തിലേക്കുള്ള മാറ്റം മഹത്തരമാണ്. ആ മാറ്റത്തെയാണ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്ന തെന്നും അദേഹം പറഞ്ഞു.

tpk-154572

ചടങ്ങിൽ പ്രസിഡണ്ട് അശോകൻകോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസി. ഷീബ വരേക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. അനിൽകുമാർ ശാസ്ത്രസാഹിത്യ പരിഷത്ത് സബ് കമ്മിറ്റി കൺവീനർ നാസർ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം ഇന്നും തുടരും.

Kozhikode
English summary
prof tp kunhikkannan about kerala flood adn unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X