കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂളക്കണ്ടി കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചു: 64 കുടുംബങ്ങളെ ദുരിതത്തില്‍

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: ജലനിധി പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്തിലെ പൂളക്കണ്ടി പ്രദേശത്ത് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം മുന്നറിയിപ്പില്ലാതെ വിഛേദിച്ചതായി പരാതി. ഇത് പ്രദേശത്തെ 64 കുടുംബങ്ങളെ ദുരിതത്തിലാക്കി. തൊട്ടിൽപ്പാലം കെഎസ്ഇബി യിലെ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ. വൈദ്യുതി ബന്ധം വിഛേദിച്ച ഉടനെ തന്നെ ഗുണഭോക്തൃ സമിതി ഭാരവാഹികൾ പണമടച്ചെങ്കിലും വൈദ്യുതി പുന:സ്ഥാപിക്കാൻ അധികൃതർ നടപടിയെടുത്തില്ല.

വാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷവാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷ

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിഛേദിച്ചത്. കഴിഞ്ഞ ദിവസം ഇക്ട്രിസിറ്റി ഓഫീസിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കണക്ഷൻ പുനസ്ഥാപിക്കാനുള്ള ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞു പോയതാണ് പുന:സ്ഥാപിക്കാൻ കഴിയാത്തതിന്റെ കാരണമായി പറഞ്ഞത്. എന്നാണ് കണക്ഷൻ പുനസ്ഥാപിക്കുക എന്ന് കൃത്യമായി പറയാനും അധികൃതർ തയ്യാറായില്ല.

corruption2-1

2003 ൽ തുടങ്ങിയ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്ല് യാതൊരു മുടക്കവുമില്ലാതെ അടച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്നുള്ള അധികൃതരുടെ നടപടിയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇന്നും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ലെങ്കിൽ വൈകുന്നേരം തൊട്ടിൽപ്പാലം ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധിക്കുമെന്ന് ഗുണഭോക്തൃ സമിതി ഭാരവാഹികൾ പറഞ്ഞു. അതേ സമയം 24 ന് പണമടക്കേണ്ട ഒട്ടനവധി പേർ ഇന്നും പണമടക്കാതെ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും മാസങ്ങളായി പണമടക്കാത്തവരുടെ കണക്ഷൻ വിഛേദിക്കാത്തതുണ്ടെന്നും അത് തെളിയിക്കാൻ തയ്യാറാണെന്നും ഭാരവാഹികൾ പറഞ്ഞു.

Kozhikode
English summary
Protest against KSEB on disconnecting electricity connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X