ആരൊക്കെ ജയിലില്‍ കിടന്നു, സുരേന്ദ്രന്‍ കിടന്നപ്പോള്‍ കെപിസിസി നേതാവിനു പൊള്ളി; അണികളിലെ പ്രതിഷേധം അടങ്ങിയില്ല
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജയില്‍ മോചനത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ കെപിസിസി അംഗം പങ്കെടുത്തതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം പടരുന്നു. ബിജെപി അനുകൂല മനുഷ്യാവകാശ സംഘടനായ നാഷല്‍ ഹ്യുമന്‍ റൈറ്റ്‌സ് മൂവ്‌മെന്റാണ് തിങ്കളാഴ്ച കോഴിക്കോട്ട് ജസ്റ്റിസ് ഫൊര്‍ സുരേന്ദ്രന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. കെപിസിസി അംഗവും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അഡ്വ. പി.എം നിയാസാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഒരു രാഷ്ട്രീയ നേതാവിനെ വൈരാഗ്യം വച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെ പ്രതികരിക്കുന്ന ജനാധിപത്യ പ്രസ്ഥാനത്തോടൊപ്പം താനുണ്ടാവുമെന്നും ആയിരുന്നു യോഗത്തില്‍ പി.എം നിയാസിന്റെ പ്രഖ്യാപനം. സിപിഎം സെല്‍ പ്രവര്‍ത്തിക്കുന്ന ജയിലില്‍ കൊണ്ടുപോയി സുരേന്ദ്രനെ തീര്‍ത്തുകളയാമെന്നു വെച്ചാല്‍ നടപ്പില്ല. ഒരു രാഷ്ട്രീയ നേതാവിനോടും ചെയ്യാത്ത നെറികേടാണ് സുരേന്ദ്രനോടു കാണിക്കുന്നത്. നിരപരാധിയെ ഒന്നല്ല ഒരായിരം കേസുകള്‍ ചുമത്തിയാലും കാലാകാലം ജയിലില്‍ അടക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിയാസിന്റെ പ്രസംഗം.

അതേസമയം, നിയാസിന്റെ പങ്കാളിത്തവും പ്രസംഗവും വന്‍പ്രതിഷേധമാണ് പാര്‍ട്ടി അണികള്‍ക്കിടയില്‍ ക്ഷണിച്ചുവരുത്തിയത്. സിപിഎം ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഇതോടെ, അഭിഭാഷകനെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന വിശദീകരണവുമായി പി.എം നിയാസ് രംഗത്തെത്തി. പരിപാടിയില്‍ ചരിത്രകാരന്‍ എംജിഎസ് നാരായണനും ഗാന്ധിയന്‍ തായാട്ട് ബാലനും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications