കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതില്‍ വിജയിപ്പിക്കാന്‍ സ്‌കൂളവധി; കോഴിക്കോട്ട് പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വനിതാ മതില്‍ വിജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍. പകരം 19ന് പ്രവര്‍ത്തി ദിവസമാകുമൊണ് ഉത്തരവിലുള്ളത്. എന്നാല്‍ പകരം പ്രവൃത്തി ദിവസം ബഹിഷ്‌കരിക്കുമെന്ന് കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ അറിയിച്ചു.

<strong>ഇടമലയാര്‍ വനത്തില്‍ നായാട്ട് !!! എട്ടംഗ സംഘം തോക്കുകളുമായി പിടിയില്‍...</strong>ഇടമലയാര്‍ വനത്തില്‍ നായാട്ട് !!! എട്ടംഗ സംഘം തോക്കുകളുമായി പിടിയില്‍...

വനിതാ മതിലിന് ആളെക്കൂട്ടാന്‍വേണ്ടി പുതുവര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തിദിനം തന്നെ റദ്ദാക്കിയ അധികൃതര്‍ എന്ത് സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതെന്ന് സംഘടന നേതാക്കള്‍ ചോദിച്ചു. ഹൈക്കോടതി ഉത്തരവ് മറികടന്ന് വനിതാ മതിലില്‍ ജീവനക്കാരെ പങ്കാളിയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Woman wall

വനിതാ മതിലിലേക്ക് സ്ത്രീകളെ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ എക്‌സൈസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് ജില്ലയില്‍ അഴിയൂര്‍ പൂഴിത്തല മുതല്‍ കോഴിക്കോട് ബൈപ്പാസ് ജംഗ്ഷന്‍ വൈദ്യരങ്ങാടി വരെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.

അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ശശികുമാര്‍ കാവാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സിജു കെ നായര്‍, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചോമ്പാല, പ്രേംനാഥ് മംഗലശ്ശേരി, എം.ടി. ബിജിത്ത്, പി.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ മതിലിനുവേണ്ടി ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെഎസ് യു ജില്ലാ കമ്മിറ്റി അറിയിച്ചു.

Kozhikode
English summary
Protest against woman wall in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X