കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിയൂരിൽ കള്ളൻമാർ വിലസ്സുന്നു; പ്രതിഷേധവുമായി വ്യാപാരികൾ തെരുവിലിറങ്ങി

  • By Desk
Google Oneindia Malayalam News

വടകര: അഴിയൂരിൽ കള്ളൻമാർ വിലസ്സുന്നു. പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്.അഴിയൂരിൽ നടക്കുന്ന മോഷണ പരമ്പരയിൽ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡണ്ട് എം.ടി അരവിന്ദൻ, സിക്രട്ടറി സാലിം അഴിയൂർ, ട്രഷറർ മുബാസ് കല്ലേരി സംസാരിച്ചു. മഹമൂദ് എ കെ , ഷരുൺ, ടി ജയപ്രകാശ്, മുത്തു, നേതൃത്വം നൽകി.

<strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!</strong>120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

അഴിയൂരിലും പരിസര പ്രദേശങ്ങളിലും നടമാടുന്ന മോഷണ പരമ്പരയിൽ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ താലൂക്ക് സഭയിൽ രൂക്ഷവിമർശനം. ഇന്നലെ വടകര താലൂക്ക് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റ് സിക്രട്ടറി സാലിം അഴിയൂരാണ് രേഖാമൂലം പരാതിയായിവിഷയം ഉന്നയിച്ചത്. രണ്ട് മാസത്തിനിടെ പന്ത്രണ്ടോളം മോഷണം നടന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സാലിം അഴിയൂർ കുറ്റപ്പെടുത്തി.

Protest

തുടർന്ന് സംസാരിച്ച അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. അയ്യൂബും പോലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി. വടകര ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ, സഭ അംഗങ്ങളായ പി.എം അശോകൻ, പ്രദീപ് ചോമ്പാല എന്നിവരും പോലീസ് നടപടിയിൽ പ്രതിഷേധിച്ചു. പോലീസ് അധികാരികൾ ആരും യോഗത്തിൽ ഇല്ലാതിരുന്നതും പ്രതിഷേധത്തിന് കാരണമായി. സി കെ നാണു എം എൽ എ ചോമ്പാല എസ്ഐ നേരിട്ട് വിളിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അതേ സമയം ഇന്നലെ മോഷണം നടന്ന സംഭവത്തിൽ കടയുടമ കുളമുള്ള പറമ്പത്ത് സദാനന്ദന്റെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്തു.പ്രദേശത്ത് വ്യാപകമായി തുടരുന്ന മോഷണ പരമ്പരയിൽ ചോമ്പാല പോലീസ് കാണിക്കുന്ന അലംഭാവത്തിൽ എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. മോഷ്ടാക്കളെ ക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്. കഴിഞ്ഞ ആഴ്ച ഒരു വീട്ടിൽ നടന്ന മോഷണത്തിനിടെ വീട്ടുടമയായ സ്ത്രീ മോഷ്ടാവിനെ കണ്ടിരുന്നു.

അതേ വസ്ത്രവും മുഖതൊപ്പിയും ധരിച്ച ആൾ പുലർച്ചെ കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിൽ ചായ കുടിക്കാൻ വന്നിരുന്നു. മുൻ കവർച്ചക്കേസിൽ പ്രതികളായ ഇവരുടെ ഫോട്ടോ സംശയം തോന്നിയ നാട്ടുകാർ എടുത്ത് വീട്ടുടമയ്ക്ക് കാണിച്ച് സ്ഥിരീകരിച്ചിരുന്നു. ഈ ഫോട്ടോയും വിവരങ്ങളും പോലീസിനും കൈമാറി. എന്നാൽ ഒരു തുടരന്വേഷണവും നടത്തിയില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒട്ടേറെ മോഷണക്കേസുകളാണ് ഒരു തുമ്പും ലഭിക്കാതെ ചോമ്പാല സ്റ്റേഷൻ പരിധിയിൽ കിടക്കുന്നത്. പോലീസ് നൈറ്റ് പെട്രോളിംഗ് പ്രഹസനമാവുകയാണ്.

സംഭവത്തിൽ പോലീസ് ഉണർന്ന് പ്രവർത്തിക്കാത്ത പക്ഷം പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനും തീരുമാനിച്ചു. പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. സാലിം അഴിയൂർ, എ കെ സൈനുദ്ധീൻ , വി പി സവാദ്, പി സലീം, കെ നസീർ, സാഹിർ പുനത്തിൽ സംസാരിച്ചു.

Kozhikode
English summary
Protest againt theft in Azhiyoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X